
ലഗേജിൽ ‘ബോംബെ’ന്ന് യാത്രക്കാരൻ; തമാശയിൽ കുഴങ്ങി വിമാനം വൈകിയത് 2 മണിക്കൂർ
ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞു, പിന്നാലെ നെടുമ്പാശേരിയിൽ വിമാനം രണ്ടു മണിക്കൂർ വൈകി. ഇതോടെ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസിൽ പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്തിന്റെ തമാശയാണ് വിമാനയാത്രക്കാരെ വിഷമത്തിലാക്കിയത് പ്രശാന്തും ഭാര്യയും മകനും കൂടാതെ മറ്റു നാലു പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. സുരക്ഷ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചത് പ്രശാന്തിന് ഇഷ്ടപ്പെട്ടില്ല. ബാഗിൽ ബോംബാണെന്ന് പ്രശാന്ത് ആവർത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥ ഇക്കാര്യം റിപ്പോർട്ട്…