നിത അംബാനിയുടെ 500 കോടിയുടെ മരതക നെക്ലേസ്; വെറും 178 രൂപയ്ക്കു നിങ്ങൾക്കും കിട്ടും

ലോകത്തിലെ പ്രമുഖ വ്യവസായികളാണ് അംബാനി കുടുബം. അവരുടെ വീട്ടിൽ അടുത്തിടെ നടന്ന വിവാഹാഘോഷങ്ങളിൽ നിത അംബാനി ധരിച്ച മരതക നെക്ലേസ് നെക്ലേസ് ലോകമെങ്ങും ചർച്ചയായിരുന്നു. കാരണം അതിൻറെ വിലയായിരുന്നു. എത്രയെന്നോ… 500 കോടി രൂപ! തൻറെ മകൻ അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും പ്രീ വെഡിംഗ് ആഘോഷത്തിൽ നിത അംബാനി ധരിച്ചിരുന്ന നെക്ലേസും അതിൻറെ ഡിസൈനും അതിനായി ഉപയോഗിച്ച രത്‌നങ്ങളുമെല്ലാം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ, ആ ഡിസൈനിലുള്ള നെക്ലേസ് നിങ്ങൾക്കും ലഭിക്കും; 500 കോടിയൊന്നും കൊടുക്കണ്ട,…

Read More

ആഭരണം തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു കടന്നു

ആലപ്പുഴ കുട്ടനാട്ടിൽ ആഭരണം തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു കടന്നു. മങ്കൊമ്പ് അറുപതിൻച്ചിറ കോളനിയിൽ ആതിരഭവനിൽ തുളസി അനിലിന്റെ ഒരുപവൻ തൂക്കംവരുന്ന മാലയാണ് കവർന്നത്. ഇതുസംബന്ധിച്ച് വീട്ടമ്മ പുളിങ്കുന്ന് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹിന്ദി സംസാരിക്കുന്ന രണ്ടുപേർ കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വർണം, വെള്ളി ആഭരണങ്ങൾ തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തുകയായിരുന്നു. ഇവർക്ക് തുളസി കൊച്ചുമകളുടെ വെള്ളി പാദസരവും താലിമാലയും തിളക്കംകൂട്ടാൻ നൽകിയിരുന്നു. പാദസരം…

Read More

ഓൺലൈൻ റമ്മി കളിക്കാൻ പണത്തിനായി 80കാരിയുടെ മാല കവർന്നു; പ്രതി അറസ്റ്റിൽ

ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനായി 80കാരിയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായ മൂന്ന് ലക്ഷം രൂപ വീണ്ടെടുക്കാനായിരുന്നു മോഷണം എന്നാണ് പൊലീസിന് നല്‍കിയ മൊഴി. പല ആളുകളില്‍ നിന്നും പണം കടം വാങ്ങിയാണ് അമല്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്നത്. ഈ പണം തിരികെ നല്‍കുകയായിരുന്നു മാല പൊട്ടിച്ചതിലൂടെ പ്രതി ലക്ഷ്യമിട്ടത്. എന്നാല്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതിയെ…

Read More

വീട്ടുജോലിക്കാരിയുടെ സ്വർണമാല മോഷ്ടിച്ചെടുത്ത ദമ്പതിമാരടക്കം മൂന്നുപേർ അറസ്റ്റിൽ

കോട്ടയം വീട്ടുജോലിക്കാരിക്ക് കൂലിക്കുപകരം ടിവി നൽകിയശേഷം ഇവരുടെ സ്വർണമാല മോഷ്ടിച്ചെടുത്ത ദമ്പതിമാരടക്കം മൂന്നുപേർ അറസ്റ്റിൽ. എറണാകുളം മരട് ആനക്കാട്ടിൽ വീട്ടിൽ ആഷിക് ആന്റണി (31), ഭാര്യ നേഹാരവി (35), എറണാകുളം പെരുമ്പടപ്പിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം വീട്ടിൽ അർജുൻ (22) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടുപവന്റെ മാലയാണ് ഇവർ മോഷ്ടിച്ചത്. ഒക്ടോബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ ആഷിക് ആന്റണിയുടെ വീട്ടിൽ വീട്ടുജോലി ചെയ്തുവരികയായിരുന്നു. ഈ വകയിൽ കൂലി…

Read More

മാവേലി എക്സ്പ്രസിൽ യുവതിയെ രണ്ടുപേർ ആക്രമിച്ചു; മാല പൊട്ടിച്ചു

മാവേലി എക്സ്പ്രസിലെ റിസർവ്ഡ് കോച്ചിനകത്ത് വിദ്യാർഥിനിയായ യുവതിയെ രണ്ടുപേർ ആക്രമിച്ചു. ശൗചാലയത്തിൽ പോയിമടങ്ങവെ യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് ഇറങ്ങിയോടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടിന് തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിലെ (16604) എസ് 8 കോച്ചിലാണ് സംഭവം. ആർ.പി.എഫ്. കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂർ പഴയങ്ങാടി മണ്ടൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് ആക്രമണത്തിനിരയായത്. തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വീട്ടിലേക്ക് വരികയായിരുന്നു. പുലർച്ചെ 5.40-ന് പഴയങ്ങാടിയിൽ ഇറങ്ങുംവരെ ടിക്കറ്റ് പരിശോധകരോ സുരക്ഷാ ഉദ്യോഗസ്ഥരോ വന്നില്ലെന്ന് യുവതി പറഞ്ഞു. എസ് 8…

Read More