
നിതീഷ് കുമാർ എൻഡിഎ മുന്നണിയിലേക്ക് മടങ്ങുന്നുവെന്ന് സൂചന; തീരുമാനം ഇന്ത്യ സംഖ്യത്തിൽ വേണ്ട പരിഗണന ലഭിക്കാത്തതിലുള്ള അതൃപ്തി?
ബിഹാർ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ എന്‍ ഡി എയിലേക്കെന്ന അഭ്യൂഹം ശക്തമായതോടെ ഇന്ത്യ സഖ്യം വലിയ വെല്ലുവിളി നേരിടുന്നു. സഖ്യത്തില്‍ വേണ്ട പരിഗണന കിട്ടാത്തതാണ് നിതിഷിന്‍റെ ചുവട് മാറ്റത്തിന് കാരണമെന്നാണ് സൂചന. മമത ബാനര്‍ജിയും തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ ഇന്ത്യ സഖ്യം കടുത്ത പ്രതിസന്ധിയിലാണ്. ഇന്ത്യ സഖ്യത്തിന്‍റെ പിറവിക്ക് മുന്‍കൈയെടുത്ത നിതീഷ് കുമാര്‍ പാളയം വിട്ടാൽ അത് പ്രതിപക്ഷത്തിന് വലിയ ക്ഷീണമാകും. സഖ്യത്തിന്‍റെ മുഖമാകുന്നതിലടക്കം നേരിട്ട തിരിച്ചടി നിതീഷിനെ എന്‍ ഡി…