ലോക്സഭാ തെരഞ്ഞെടുപ്പ് ; ലക്ഷദ്വീപിൽ എൻഡിഎ സ്ഥാനാർത്ഥി ടി.പി യൂസഫ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ ടി.പി യൂസുഫ് എൻഡിഎ സ്ഥാനാർത്ഥി. എൻസിപി അജിത് പവാർ വിഭാഗത്തിലെ നേതാവാണ് യൂസുഫ്. നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന. കോൺഗ്രസ് നേതാവ് മുഹമ്മദ് ഹംദുല്ല സയീദാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ഉൾപ്പെടെ സിറ്റിംഗ് എംപിമാരെ ഒഴിവാക്കി ബിജെപി മൂന്ന് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിക്ക് പകരം ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ സംസ്ഥാന മന്ത്രി തൗണോജം ബസന്ത കുമാർ സിങ്ങ് മത്സരിക്കും. രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിൽ സിറ്റിംഗ്…

Read More

തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ആസ്ഥാനത്തെത്തി; സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. രാഷ്ട്രീയം ചർച്ച ആയില്ലെന്നും സൗഹൃദ സന്ദർശനമാണ് നടന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സുകുമാരൻ നായർ മന്നത്ത് പത്മനാഭനെ കുറിച്ചുള്ള പുസ്തകം തനിക്ക് സമ്മാനമായി നൽകിയെന്നും രാജീവ് പറഞ്ഞു. കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി തയ്യാറായില്ല. അടുത്തിടെ ബിജെപിയിൽ ചേർന്ന ഷോൺ ജോർജിനൊപ്പം ആണ് എൻഎസ്എസ്…

Read More