
‘തങ്ങളും സഖ്യത്തിന്റെ ഭാഗം ‘മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് ഓർമപ്പെടുത്തലുമായി ഉപമുഖ്യമന്ത്രി അജിത് പവാർ ; മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിൽ വിള്ളലെന്ന് സൂചനകൾ
മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ (എന്‍.ഡി.എ) വിള്ളലെന്ന് സൂചനകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഒറ്റപ്പെട്ട അജിത് പവാറിന്റെ എൻ.സി.പിക്ക് ഇപ്പോൾ സഖ്യധർമം പാലിക്കണമെന്ന് വരെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയോട് ആവശ്യപ്പെടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിൽ പുതുതായി തുടങ്ങാനിരിക്കുന്ന ടൊയോട്ട കിർലോസ്‌കർ മോട്ടോർ നിർമ്മാണ പദ്ധതിയുടെ കരാർ ഒപ്പിടുന്ന ചടങ്ങാണ് രാഷ്ട്രീയ വിവാദമായത്. ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാറിനെ ചടങ്ങിലേക്ക് വിളിച്ചിരുന്നില്ല. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പിന്നാലെ ഏക്‌നാഥ് ഷിൻഡയെ ഫോണില്‍ വിളിച്ച് അതൃപ്തി വ്യക്തമാക്കിയ അജിത്…