ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കും വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചനും കുരുക്ക് ; ആത്മഹത്യ ചെയ്ത എൻ.എം വിജയൻ്റെ ആത്മഹത്യ കുറിപ്പ് പുറത്ത്

ഡിസിസി ട്രഷററർ എൻ.എം വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎയെക്കുറിച്ച് പരാമർശം. ഐ.സി ബാലകൃഷ്ണൻ നിയമനത്തിന്റെ പേരിൽ കോഴ വാങ്ങി എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നത്. വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഏഴ് പേജിലധികമുള്ള ആത്മഹത്യകുറിപ്പാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ജീവിതകാലം മുഴുവൻ കോൺ​ഗ്രസിന് വേണ്ടി ജീവിച്ച നേതാവാണ് എൻ.എം വിജയനെന്നും ഐ.സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആവശ്യപ്പെട്ടു. കോടികളുടെ അഴിമതിയാണ് കെപിസിസിയുടെ ഒത്താശയോടെ…

Read More