
ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകുമെന്ന് ടി എം സി
ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്. സന്ദേശ്ഖലിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആരോപിച്ച് പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ദേശീയ വനിത കമീഷൻ അധ്യക്ഷ ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെയാണ് നിലവിൽ തൃണമൂൽ പരാതി നൽകാനൊരുങ്ങുന്നത്. രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് പശ്ചിമ ബംഗാൾ മന്ത്രിയും ടി എം സി വക്താവുമായ ശശി പഞ്ജ പറഞ്ഞു. സന്ദേശ്ഖലിയിലെ ചില വിഡിയോകളും ടി എം സി പങ്കിട്ടുവെന്നും ബി…