
പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെട്ട് അജിത്ത് വിഭാഗത്തിന്റെ അപേക്ഷ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്
പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെട്ട് അജിത് പവാർ വിഭാഗം നൽകിയ അപേക്ഷയിൽ എൻസിപിയിലെ ഇരുവിഭാഗങ്ങളോടും മറുപടി തേടി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടിസ് അയച്ചു. വിശദാംശങ്ങൾ ഓഗസ്റ്റ് 17നകം സമർപ്പിക്കണം. ഈ മാസം രണ്ടിനാണ് അജിത് പവാർ പാർട്ടി പിളർത്തി എൻഡിഎ സർക്കാരിന്റെ ഭാഗമായത്. എന്നാൽ, അതിനു രണ്ടു ദിവസം മുൻപ് ജൂൺ 30ന് എഴുതിയ കത്തിൽ അജിത്തിനെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തു എന്നാണ് തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കത്തിൽ അജിത് വിഭാഗം പറയുന്നത്. പാർട്ടിയുടെ പേര്,…