
മഹാവികാസ് അഘാഡി സഖ്യത്തിൽ സീറ്റ് ധാരണയായി; ഉദ്ധവ് താക്കറെ വിഭാഗം ശിവസേന 21 സീറ്റിലും കോൺഗ്രസ് 17 സീറ്റിലും ശരത് പവാർ വിഭാഗം എൻസിപി 10 സീറ്റിലും മത്സരിക്കും
മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിൽ സീറ്റ് സംബന്ധിച്ച് ധാരണയായി. 48 ലോക്സഭ സീറ്റുകളുടെ കാര്യത്തിലും സഖ്യം ധാരണയിലെത്തി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് 10 ദിവസം മാത്രം ബാക്കിനിൽക്കെയാണ് സീറ്റ് സംബന്ധിച്ച് ധാരണയായത്. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുടെ ശിവസേന വിഭാഗം 21 സീറ്റുകളിൽ മത്സരിക്കും. ഭൂരിപക്ഷം സീറ്റുകളും ശിവസേനക്കാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് 17 സീറ്റുകളിലായിരിക്കും മത്സരിക്കുക. എൻ.സി.പി ശരത് പവാർ വിഭാഗത്തിനായി 10 സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. മുംബൈയിലെ ആറ് സീറ്റുകളിൽ നാലെണ്ണത്തിലും ശിവസേന മത്സരിക്കും. നോർത്ത്…