സ്‌കൂളിൽ വ്യാജ എൻസിസി ക്യാംപ് നടത്തി വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്; മുഖ്യപ്രതി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു

തമിഴ്‌നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപ് നടത്തി 13 വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പരിശീലകൻ ശിവരാമൻ (28) മരിച്ചു. എലിവിഷം കഴിച്ചനിലയിൽ ഇയാളെ സേലത്തെ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മരണം. അറസ്റ്റിലാകുമെന്നു മനസ്സിലായതിനു പിന്നാലെ 16നും 18നും ഇയാൾ എലിവിഷം കഴിച്ചുവെന്ന് കൃഷ്ണഗിരി ജില്ലാ എസ്പി പി. തങ്കദുരൈ അറിയിച്ചു. അവശനിലയിൽ ആയതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് എലിവിഷം കഴിച്ചതായി ഇയാൾ പറഞ്ഞത്. തുടർന്ന് ബുധനാഴ്ച വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാർക്കൂരിനടുത്തുള്ള…

Read More

എൻസിസിയുടെ മറവിൽ സ്‌കൂളിൽ വ്യാജ ക്യാംപ്; വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ പ്രിൻസിപ്പലുമടക്കം 11 പേർ അറസ്റ്റിൽ

കൃഷ്ണഗിരിയിലെ എൻസിസി ക്യാംപിൽ വച്ച് പീഡനത്തിനിരയായെന്ന ആരോപണവുമായി കൂടുതൽ വിദ്യാർഥിനികൾ രംഗത്ത്. കഴിഞ്ഞ ദിവസം പരാതി നൽകിയ വിദ്യാർഥിനിക്ക് പുറമെ, 13 പെൺകുട്ടികൾ കൂടി പരാതിയുമായി എത്തി. കേസിൽ, ക്യാംപിന്റെ സംഘാടകനും സ്‌കൂൾ പ്രിൻസിപ്പലുമടക്കം 11 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ക്യാംപിനെപ്പറ്റി അറിയില്ലെന്ന് നാഷനൽ കെഡറ്റ് കോർ (എൻസിസി) അധികൃതർ പ്രസ്താവനയിറക്കി. കൃഷ്ണഗിരി ജില്ലയിലെ ബർഗൂരിലെ സ്‌കൂൾ, എൻസിസിയിൽ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അവിടെ എൻസിസിക്ക് യൂണിറ്റില്ലെന്നുമാണ് അധികൃതർ പറയുന്നത്. ക്യാംപ് നടത്തിയത് എൻസിസിയുമായി ബന്ധമുള്ളവരല്ലെന്നും എൻസിസിയുടെ മറവിൽ…

Read More