ഞങ്ങളുടെ കക്ഷി നിയമ ലംഘനം നടത്തിയിട്ടില്ല; ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത് സ്വകാര്യ ശേഖരത്തിലുള്ള ദൃശ്യങ്ങൾ: നയൻതാരയുടെ അഭിഭാഷകൻ രാഹുൽ ധവാൻ

നടനും നിർമാതാവുമായ ധനുഷും നടി നയൻതാരയും തമ്മിലുള്ള തർക്കം മുറുകിയിരിക്കുകയാണ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന ഡോക്യുമെന്ററിയിൽ താൻ നിർമിച്ച ‘നാനും റൗഡി താനിലെ’ ദൃശ്യങ്ങൾ ഉപയോഗിച്ചെന്നാണ് ധനുഷിന്റെ ആരോപണം. തിരശ്ശീലയ്ക്ക് പിന്നിലുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചതിന് ധനുഷ് നയൻതാരയ്ക്കും ഭർത്താവ് വിഘ്‌നേഷ് ശിവനും അവരുടെ കമ്പനിയായ റൗഡി പിക്‌ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനും എതിരെ കേസ് ഫയൽ ചെയ്തു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നയൻതാരയുടെ അഭിഭാഷകൻ രാഹുൽ ധവാൻ ഇപ്പോൾ. നയൻതാരയും ധനുഷും പകർപ്പവകാശ നിയമങ്ങളൊന്നും…

Read More