
ലൊക്കേഷനിൽ നയൻസിന്റെയും വിഘ്നേഷിന്റെയും പെരുമാറ്റം കണ്ടാൽ അവർ പ്രണയത്തിലാണെന്ന് ആർക്കും തോന്നിയിരുന്നില്ല: രാധിക ശരത് കുമാർ
ഒരുകാലത്ത് തെന്നിന്ത്യ അടക്കിവാണ നായികയായിരുന്നു രാധിക ശരത്കുമാർ. സൂപ്പർ താരം ധനുഷിന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ ലൊക്കേഷനിൽവച്ചു നടന്ന ചില സംഭവങ്ങളാണ് കഴിഞ്ഞദിവസം രാധിക വെളിപ്പെടുത്തിയത്. പൊതുവേ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാത്ത നടിയോട് ധനുഷ് പറഞ്ഞ മറുപടിയും ഹിറ്റ് ആണ്. ‘നാനും റൗഡി താൻ പുതു ച്ചേരിയിലാണ് ഷൂട്ട് ചെയ്തത്. ധനുഷ് നിർമിച്ച സിനിമയാണത്. നൈറ്റ് ഷൂട്ടിംഗാണ്. ദിവസവും ഞാനും നയൻതാരയും സംസാരിച്ച് നടക്കും. ഡിന്നർ അവൾ ഓർഗനൈസ് ചെയ്യും. സംവിധായകൻ…