നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് അഞ്ചു കോടിയുടെ നഷ്ടപരിഹാരം വേണം; ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു

നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ കുരുക്ക്. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു. നയൻതാരയുടെ ഡോക്യുമെന്‍റററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നാണ് പരാതി. ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് ആണ് നോട്ടീസ് അയച്ചത്. നേരത്തെ നാനും റൗ‍ഡി താൻ ചിത്രത്തിന്‍റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് ധനുഷിന്‍റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. 2005ൽ റിലീസ് ചെയ്ത ചന്ദ്രമുഖി ചിത്രത്തിൽ രജനികാന്ത് ആയിരുന്നു നായകൻ….

Read More

മോഹന്‍ലാലിനോടും ഫാസില്‍ സാറിനോടുമൊക്കെ അന്ന് ദേഷ്യമാണ് തോന്നിയത്, ഒന്നും അറിയില്ലായിരുന്നു; നയന്‍താര

തന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സിനിമ ജീവിതത്തെ പറ്റിയുമൊക്കെ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നയന്‍സ്. ഇതിനിടെ തന്റെ സിനിമയുടെ തുടക്കകാലത്ത് ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ ഫാസിലുമായി ഉണ്ടായ ഒരു പ്രശ്‌നത്തെപ്പറ്റി മനസ്സ് തുറക്കുകയാണ് നടിയിപ്പോള്‍. അന്ന് മോഹന്‍ലാലിനോടും ഫാസിലിനോടും തനിക്ക് ദേഷ്യവും സങ്കടവുമൊക്കെ തോന്നിയിരുന്നുവെന്നാണ് നടി പറയുന്നത്. മനസ്സിനക്കരെ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് തുടക്കം കുറിച്ച നയന്‍താര പ്രശസ്തിയിലേക്ക് ഉയര്‍ന്നത് തമിഴിലെത്തിയതോടെയാണ്. എന്നാല്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ നായികയായി മലയാളത്തില്‍ അഭിനയിച്ച് പ്രേക്ഷക…

Read More

‘നാനും റൌഡി താൻ’ സിനിമ പരാജയപ്പെട്ടത് ഇരുവരുടെയും പ്രണയം കാരണം; നയൻതാരയ്ക്കും വിഗ്നേഷ് ശിവനും എതിരെ ധനുഷ്

നയൻതാരയ്ക്കും വിഗ്നേഷ് ശിവനും എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ധനുഷ്. മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരയ്ക്ക് ഏതിരെ നല്‍കിയ സിവില്‍ക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് രൂക്ഷപരാമർശങ്ങൾ ഉള്‍പ്പെട്ടിരിക്കുന്നത്. നാനും റൌഡി താൻ സിനിമ പരാജയപ്പെട്ടത് ഇരുവരുടെയും പ്രണയം കാരണമാണെന്ന് ധനുഷ് പറഞ്ഞു. 4 കോടി ബജറ്റിൽ ആണ്‌ സിനിമ തുടങ്ങിയത്. നയൻതാരയും വിഗ്നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകി. സെറ്റിൽ ഇരുവരും വൈകി വരുന്നത് പതിവായി. വിഗ്നേഷ് സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ച് നയൻതാരയ്ക്ക് പിന്നാലെ കൂടി. നയൻ താര ഉൾപ്പെട്ട…

Read More

നടൻ ധനുഷിൻ്റെ ഹർജി ; നടി നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്‍ററി നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലിനെതിരെ നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ജനുവരി എട്ടിനകം നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്‌സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നാനും റൗഡി താൻ ചിത്രത്തിൻ്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു പകർപ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

Read More

പകർപ്പവകാശ ലംഘനം ; നയൻതാരയ്ക്കെതിരെ ഹർജിയുമായി ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ

പകർപ്പവകാശം ലംഘിച്ചെന്ന പരാതിയിൽ തെന്നിന്ത്യൻ താരം നയൻതാരക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നയൻതാരയുടെ ജീവിതം പറയുന്ന ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകിയത്. പകർപ്പവകാശം ലംഘിച്ച് ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നയൻതാര, സംവിധായകനും ഭർത്താവുമായ വിഘ്നേശ് ശിവൻ, അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവക്കെതിരെയാണ് ധനുഷ് കെ. രാജയുടെ വണ്ടർബാർ…

Read More

അന്ന് കൈവിട്ട് പോയെന്ന് കരുതി, മകളെ തിരിച്ച് തരണമെന്ന് പ്രാർത്ഥിച്ചു; ഓമന കുര്യൻ

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്​റ്റാർ നയൻതാര നാൽപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ ജീവിതം പ്രമേയമാക്കി നെ​റ്റ്ഫ്ളിക്സ് ഒരുക്കിയ ഡോക്യുമെന്ററിയായ ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ’ ഇന്ന് പുറത്തിറങ്ങി. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കോളിവുഡിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. നടൻ ധനുഷിനെതിരെ തുറന്ന കത്തിലൂടെ വിമർശനവുമായി നയൻതാര രംഗത്തെത്തുകയായിരുന്നു.ഇപ്പോഴിതാ ഡോക്യുമെന്ററി ഏ​റ്റെടുത്തിരിക്കുകയാണ് ആരാധകർ. തന്റെ ജീവിതത്തെക്കുറിച്ച് നയൻതാര ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. സിനിമയിലും ജീവിതത്തിലുമുണ്ടായ നേട്ടങ്ങളും തകർച്ചയും താരം പങ്കുവയ്ക്കുന്നു. നയൻതാരയും തമിഴിലെ ഒരു പ്രമുഖ നടനുമായി…

Read More

നിങ്ങൾക്കറിയാവുന്നവരും ജീവിത്തിൽ മുന്നോട്ട് വരട്ടെ; ലോകം എല്ലാവർക്കും ഉള്ളതാണ്: നടൻ ധനുഷിനെതിരെ നിയമനടപടിക്കൊരുങ്ങി നയൻതാര

തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ​പി​റ​ന്നാ​ൾ​ ​ദി​ന​മാ​യ​ ​ന​വം​ബ​ർ​ 18​ന് ​’​ന​യ​ൻ​താ​ര​:​ ​ബി​യോ​ണ്ട് ​ദ​ ​ഫെ​യ​റി​ ​ടേ​ൽ​’​ ​എ​ന്ന​ ​ഡോ​ക്യു​-​ഫി​ലിം​ ​നെ​റ്റ്ഫ്ലി​ക്‌സിൽ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിനിടെ നടനും നി‌ർമാതാവും സംവിധായകനുമായ ധനുഷിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. 2015ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. ചിത്രത്തിന്റെ സംവിധാനം വിഘ്‌നേഷ് ശിവനും നിർമാതാവ് ധനുഷുമായിരുന്നു. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക. നിർമാതാവായ ധനുഷ് എൻഒസി (നോൺ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകാത്തതിനാൽ നാനും റൗഡി താൻ…

Read More

‘എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ചിത്രമാണ് നാനും റൗഡിതാന്‍; വിഘ്നേഷ് ശിവനെ സമ്മാനിച്ചതും ഈ ചിത്രമാണ്’: നയന്‍താര

തന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായ നാനും റൗഡിതാന്‍ റിലീസായിട്ട് ഒമ്പത് വര്‍ഷമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ‘എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ചിത്രമാണ് നാനും റൗഡിതാന്‍. ജീവിതത്തിലേക്ക് വിഘ്നേഷ് ശിവനെ സമ്മാനിച്ചതും ഈ ചിത്രമാണ് ‘ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കുറിപ്പിനോടൊപ്പം സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ കോര്‍ത്തിണക്കിയ വിഡിയോയും നയന്‍സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2015 ല്‍ ആണ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രം റിലീസായത്.നയന്‍താരയ്ക്കൊപ്പം…

Read More

‘ഷൂട്ടിങ് ലൊക്കേഷനിൽ ആയമാരുടെ ചെലവ് വഹിക്കുന്നത് നിർമാതാക്കൾ’; നയൻതാരയ്ക്കെതിരേ വിമർശനം

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് യുട്യൂബർ അന്തനൻ. ഇപ്പോഴിതാ സൂപ്പർതാരത്തെ കുറിച്ച് മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുട്യൂബർ. നയൻതാര ഷൂട്ടിങ് ലൊക്കേഷനിൽ കുട്ടികൾക്ക് വേണ്ടി ആയമാരെ കൊണ്ടുവരാറുണ്ടെന്നും അതിന്റെ ചെലവ് നിർമാതാക്കളാണ് വഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കുട്ടികൾക്ക് വേണ്ടി രണ്ട് ആയമാരുമായാണ് നയൻതാര ഷൂട്ടിങ് ലൊക്കേഷനിൽ എത്താറുള്ളത്. നിർമാതാക്കൾ അവർക്ക് വേണ്ടി ചെലവ് ചെയ്യാൻ നിർബന്ധിതരാകുകയാണ്. അവിടെ എന്ത് ന്യായീകരണമാണുള്ളത് കുട്ടികൾക്കായി ആയമാരെ കൊണ്ടുവരുന്നുണ്ടെങ്കിൽ അവരുടെ ചെലവ് വഹിക്കേണ്ടത് നയൻതാരയുടെ ഉത്തരവാദിത്തമാണ്. അല്ലാതെ നിർമാതാവിന്റേതല്ല.-…

Read More

തിരുവല്ലക്കാരി ഡയാന കുര്യന്‍ എന്ന നയന്‍താരയുടെ ഇന്നത്തെ ആസ്തി എത്രയെന്ന് അറിയാമോ..? 

ഇരുപതു വര്‍ഷത്തെ കഠിനാധ്വാനമാണ് തിരുവല്ലക്കാരിയായ ഡയാന കുര്യനെ ഇന്ന് കാണുന്ന നയന്‍താരയാക്കി മാറ്റിയത്. തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തി ലേഡി സൂപ്പര്‍ സ്റ്റാറായി ഉയര്‍ന്നുവന്ന നടിയാണ്  താരം. മലയാളത്തിലൂടെ വന്ന് അന്യഭാഷകളിലെ താരറാണിയായ നയന്‍സിന്റെ ജീവിതം ഗോസിപ്പുകളും നിറഞ്ഞതാണ്. മുപ്പത്തിയൊമ്പതുകാരിയായ നയന്‍സാണ് ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക. ഇതുവരെ ഏകദേശം എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമെല്ലാമായ വിഘ്‌നേഷ് ശിവനും മക്കളായ ഉയിരും ഉലകവുമാണ് ഇപ്പോള്‍ താരത്തിന്റെ ലോകം. …

Read More