നയാബ് സൈനി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പാർട്ടി വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ജെജെപി എംഎൽഎമാർ സത്യപ്രതിജ്ഞ ചടങ്ങിനെത്തി

ഹരിയാനയില്‍ നായബ് സിങ് സെയ്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി- ജെജെപി സഖ്യം പിളര്‍ന്നതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിനു പിന്നാലെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. പാര്‍ട്ടി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന ജെജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞാ വേദിയിലെത്തി. സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയില്‍ 46 എംഎല്‍എമാരാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 41 എംഎല്‍എമാരുള്ള ബിജെപി, പത്ത് എംഎല്‍എമാരുള്ള ജെജെപിയുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. അതേസമയം, ജെജെപിയിലെ പത്ത്…

Read More

നയാബ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട് അഞ്ചിന്

നയാബ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയാവും. മനോഹർ ലാൽ ഖട്ടർ രാജിവച്ചതിനെ തുടർന്നാണ് നയാബ് സൈനി മുഖ്യമന്ത്രിയാകുന്നത്. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. കുരുക്ഷേത്രയിൽ നിന്നുള്ള സിറ്റിങ് എം.പിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമാണ് നയാബ് സൈനി. ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് മനോഹർ ലാൽ ഖട്ടർ രാജിവച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് ഇരു പാർട്ടികളും തമ്മിലുള്ള തർക്കം രൂക്ഷമാക്കിയത്. 90 അംഗ ഹരിയാന നിയമസഭയിൽ ബി.ജെ.പിക്ക് 40 അംഗങ്ങളാണുള്ളത്. കോൺഗ്രസിന് 30 സീറ്റാണുള്ളത്….

Read More