അവസാനത്തെ നക്സല്‍ നേതാവും കീഴടങ്ങി; കർണാടക നക്സൽ വിമുക്ത സംസ്ഥാനം: മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ അവസാനത്തെ നക്സൽ നേതാവും കീഴടങ്ങി.വിവിധ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന കൊത്തെഹൊണ്ട രവിയാണ് കീഴടങ്ങിയത്. ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയിൽ നിന്നാണ് രവി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. നേരത്തേ പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ദളങ്ങളിൽ നിന്ന് അഭിപ്രായഭിന്നതകൾ മൂലം വിട്ട് പോയ നേതാവാണ് രവി.ദീർഘകാലമായി ഒളിവിലായിരുന്ന തൊമ്പാട്ട് ലക്ഷ്മിയെന്ന നക്സൽ അനുഭാവിയും നാളെ കീഴടങ്ങും.ചിക്മഗളുരു പൊലീസിന് മുമ്പാകെ നാളെ കീഴടങ്ങാമെന്ന് അവർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. കർണാടകയെ പൂർണ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.22 പൊലീസുദ്യോഗസ്ഥരടങ്ങിയ…

Read More

കർണാടകയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ മുട്ടൽ: മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെട്ടു

മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ശൃംഗേരി, നരസിംഹരാജപുര, കാർക്കള, ഉഡുപ്പി മേഖലകളിൽ അടുത്ത ദിവസങ്ങളിൽ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ പ്രദേശങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ വർധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.  മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവിയായ വിക്രം ഗൗഡ, ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവ് കൂടിയാണ്. കർണാടക പൊലീസും ആന്റി നക്സൽ ഫോഴ്സും ഹിബ്രി വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ 5 മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരുമായി ഏറ്റുമുട്ടൽ…

Read More