‘മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ കമല ആന്റി’; സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച് നടി നവ്യാ നായർ
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നടിയാണ് നവ്യാ നായർ. ‘വിജയൻ അങ്കിൽ’ എന്നാണ് നവ്യ മുഖ്യമന്ത്രിയെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെ കമല ആന്റിയെന്നും. ഇടയ്‌ക്ക് മുഖ്യമന്ത്രിയുടെ വീട് സന്ദർശിക്കാനും നവ്യക്ക് അവസരം ലഭിക്കാറുണ്ട്. ഇപ്പോഴിതാ അടുത്തിടെ നടി പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ചെമ്മീൻ ബിരിയാണി വയ്ക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. കമല വിജയനിൽ നിന്നാണ് മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിച്ചതെന്നും നവ്യ വീഡിയോയിൽ പറയുന്നുണ്ട്. ചെമ്മീൻ…