ജീവിതത്തിൽ അച്ഛനും അമ്മയും നൽകുന്ന സ്നേഹം ഒരിക്കലും മറ്റുളളവർക്ക് നൽകാൻ സാധിക്കില്ല: തുറന്നുപറഞ്ഞ് നവ്യാ നായർ

ജീവിതത്തിൽ ഒറ്റപ്പെട്ടുപോകാൻ സാദ്ധ്യതകളേറെയാണെന്ന് തുറന്നുപറഞ്ഞ് നവ്യാ നായർ. സോളോ ട്രിപ്പുകൾ പോകാൻ തുടങ്ങിയതിനെക്കുറിച്ചും താരം പറഞ്ഞു. ജീവിതത്തിൽ അച്ഛനും അമ്മയും നൽകുന്ന സ്നേഹം ഒരിക്കലും മറ്റുളളവർക്ക് നൽകാൻ സാധിക്കില്ലെന്നും നവ്യ പറഞ്ഞു. അമ്മയുടെ ഫോണിലേക്ക് ഒരു വ്യക്തി വിളിച്ചതിനെക്കുറിച്ചും നടി പങ്കുവച്ചു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നവ്യ ഇക്കാര്യങ്ങൾ പറഞ്ഞത്. ‘അമ്മയുടെ ഫോണിൽ ഒരു കോൾ വന്നു. അച്ഛന്റെ പ്രായമുളള വ്യക്തിയാണ് വിളിച്ചത്. അമ്മയോട് അദ്ദേഹം സംസാരിക്കുന്നത് ഞാൻ കേട്ടു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. മക്കൾ വിദേശത്താണ്…

Read More