14 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന; 2 ബോട്ടുകളും പിടിച്ചെടുത്തു

14 തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ. ശ്രീലങ്കൻ സമുദ്രാതിർത്തി അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ശ്രീലങ്കയുടെ വടക്കൻ മന്നാർ തീരത്ത് മത്സ്യബന്ധനത്തിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് രണ്ട് മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കൻ നാവികസേനാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശ്രീലങ്കൻ നാവികസേന തമിഴ്‌ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിൽ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോൺഗ്രസ്, സിപിഎം,ടിഎംസി എംപിമാരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. വിഷയം ലോക്‌സഭയിലും…

Read More

ശ്രീലങ്കൻ നാവികസേന വെടിവച്ച ശേഷം അറസ്റ്റ് ചെയ്ത 13 മത്സ്യത്തൊഴിലാളികളിൽ 6 പേർ മോചിതരായി; 5 പേർ ചികിത്സയിൽ

 ശ്രീലങ്കൻ നാവികസേന വെടിയുതിർത്ത ശേഷം അറസ്റ്റ് ചെയ്ത കാരയ്ക്കലിലെ 13 മത്സ്യത്തൊഴിലാളികളിൽ 6 പേർ മോചിതരായി. ലോക്കൽ പൊലീസിനു കൈമാറിയ മത്സ്യത്തൊഴിലാളികളിൽ 6 പേരാണു ചെന്നൈയിൽ തിരിച്ചെത്തിയത്. വെടിവയ്പ്പിൽ പരുക്കേറ്റ 5 മത്സ്യത്തൊഴിലാളികൾ നിലവിൽ ശ്രീലങ്കയിൽ ചികിത്സയിലാണ്. 2 പേരുടെ നില ഗുരുതരമായി തുടരുന്നു. വെടിവയ്പിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ശ്രീലങ്കൻ ആക്ടിങ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയിരുന്നു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നു രാമേശ്വരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കും. പാക്ക് കടലിടുക്കിലെ നെടുന്തീവിനടുത്ത് (ഡെൽഫ് ദ്വീപ്) മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവർക്കെതിരെയാണ്…

Read More

സമുദ്ര സുരക്ഷയ്ക്ക് നാവിക സേനയുടെ ‘സീ ഷീൽഡ്’ ഓപ്പറേഷൻ

കു​വൈ​ത്ത് നാ​വി​ക​സേ​ന വ​ട​ക്ക​ൻ അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ൽ പ​രി​ശീ​ല​നം ന​ട​ത്തി. ‘സീ ​ഷീ​ൽ​ഡ്’ എ​ന്ന പേ​രി​ൽ കോ​സ്റ്റ് ഗാ​ർ​ഡ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ർ​ട്ടി​ക്ക​ൽ ഏ​വി​യേ​ഷ​ൻ, യു.​എ​സ് നേ​വി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശീ​ല​നം. സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്ത​ൽ, മേ​ഖ​ല​യി​ലെ സ​മു​ദ്ര വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് തീ​വ്ര​മാ​യ സ​മു​ദ്ര പ​ട്രോ​ളി​ങും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. സൈ​നി​ക​രു​ടെ ജാ​ഗ്ര​ത വ​ർ​ധി​പ്പി​ക്ക​ൽ, അ​നു​ഭ​വ കൈ​മാ​റ്റം എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​ലും ‘സീ ​ഷീ​ൽ​ഡ്’ ഓ​പ​റേ​ഷ​ൻ ശ്ര​ദ്ധ…

Read More

എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. രണ്ട് മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച  മണ്ഡപം നോർത്ത് ജെട്ടിയിൽ നിന്ന് പുറപ്പെട്ട 324 ട്രോളറുകളിൽ രണ്ട് ട്രോളറുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്.  മണ്ഡപം സ്വദേശി ബി കാർത്തിക് രാജ, രാമേശ്വരം ദ്വീപിലെ തങ്കച്ചിമഠം സ്വദേശി സഹയ ആൻഡ്രൂസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. രണ്ട് ബോട്ടുകളിലും നാല് വീതം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് റിപ്പോർട്ട്. എല്ലാവരും രാമനാഥപുരം ജില്ലയിൽ നിന്നുള്ളവരാണ്. അറസ്റ്റ് ചെയ്ത…

Read More

അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക കണ്ടെത്തൽ ; ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി നേവി

കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണ്ണായക വിവരം. നേവിയുടെ തെരച്ചിൽ ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി. മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തെരച്ചിലില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ച വാഹനത്തിന്‍റെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. തന്‍റെ ട്രക്കിന്‍റെ ഭാഗങ്ങളല്ല ഇതെന്ന് അര്‍ജുന്‍ ഓടിച്ച ട്രക്കിന്‍റെ ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ട മാറ്റൊരു ടാങ്കര്‍ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് പറഞ്ഞു. അതേസമയം, തടി കെട്ടിയ കയര്‍ തിരിച്ചറിഞ്ഞെന്ന് മനാഫ്…

Read More

മാലിന്യക്കൂമ്പാരം രക്ഷാദൗത്യത്തിന് തിരിച്ചടി; ജോയിക്കായി തെരച്ചിലിന് നാവികസേന തലസ്ഥാനത്തേക്ക്

തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായി തിരച്ചിൽ തുടരുന്നു. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ നാവിക സേനാ സംഘവും രക്ഷാദൌത്യത്തിൽ പങ്കാളികളാകും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ‘രക്ഷാ പ്രവർത്തനത്തിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ സർക്കാർ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നൽകുകയായിരുന്നു. 5 മുതൽ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും…

Read More

കപ്പലിൽ നിന്ന് മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; തെരച്ചിൽ ശക്തം

മലയാളി മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്. അബുദാബിയില്‍ നിന്നും മലേഷ്യക്കുള്ള യാത്രക്കിടയിലാണ് സംഭവമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു.  ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിന്‍റെ സെക്കന്‍റ് ഓഫീസറായ മനേഷ് കേശവദാസിനെയാണ് ജോലിക്കിടെ കാണാതായത്. കപ്പല്‍ കമ്പനി അധികൃതരാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. അബുദാബിയിലെ ജബല്‍ ധാനയില്‍നിന്നും മലേഷ്യക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്. പുലര്‍ച്ചെ നാലു മണിക്ക് ഡ്യൂട്ടി കഴിഞ്ഞ ശേഷം…

Read More