വിദ്യാരംഭവും നവരാത്രി ആഘോഷവും ഒക്ടോബർ 13ന്

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ‘ഫെസ്റ്റിവൽ’, ‘കൾച്ചറൽ’ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിന് പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് നേതൃത്വം നൽകും. ഒക്ടോബർ 13 ഞായറാഴ്ചയാണ് വിദ്യാരംഭവും, തുടർന്ന് വിപുലമായ നവരാത്രി ആഘോഷങ്ങളും ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഗീതാർച്ചന, ക്ലാസിക്കൽ ഡാൻസ്, ചെണ്ടമേളം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ അഞ്ചര മുതൽ കാലത്ത് 9 മണി വരെയാണ് വിദ്യാരംഭം. രാവിലെ 9AM മുതൽ 12.30 PM വരെ സംഗീതാർച്ചനയും, ക്ലാസിക്കൽ…

Read More

‘നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഹിന്ദുക്കൾ ഗോമൂത്രം കുടിക്കണം’; ഇൻഡോറിലെ ബിജെപി നേതാവ്

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗർബ പന്തലിൽ പ്രവേശിക്കുന്നതിന് മുമ്പ് ആളുകൾ ഗോമൂത്രം കുടിക്കണമെന്ന് ബിജെപി നേതാവ്. ഇൻഡോറിലെ ബിജെപി ജില്ലാ പ്രസിഡന്റ് ചിന്തു വെർമയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പന്തലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആളുകളെ ഗോമൂത്രം കുടിപ്പിക്കണമെന്ന് നവരാത്രി ഉത്സവത്തിന്റെ സംഘാടകരോട് ചിന്തു അഭ്യർത്ഥിക്കുകയും ചെയ്തു. ഹിന്ദുക്കളാണെങ്കിൽ അവർക്ക് ഗോമൂത്രം കുടിക്കുന്നതിനോട് എതിർപ്പുണ്ടാകില്ലെന്നും ചിന്തു വെർമ മാധ്യമങ്ങളോട് പറഞ്ഞു.’ചില ആളുകൾ ഇത്തരം പരിപാടികളിൽ അനാവശ്യമായി ചേരാറുണ്ട്. ഇത് പല ചർച്ചകൾക്കും വഴിവയ്ക്കും. ഒരാളുടെ ആധാർ കാർഡ് തിരുത്താൻ കഴിയും….

Read More