
നവനീത് കൗർ റാണ ബിജെപിയിൽ ചേർന്നു; അമരാവതി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും
മഹാരാഷ്ട്രയിലെ അമരാവതി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപി നവ്‌നീത് കൗർ റാണ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച വൈകിട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലയുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. അമരാവതിയിൽനിന്ന് ഇത്തവണ ബിജെപി ചിഹ്നത്തിൽ റാണ ജനവിധി തേടും. ഭർത്താവും എംഎൽഎയുമായ രവി റാണയ്‌ക്കൊപ്പമാണ് ഇവർ ബവൻകുലയുടെ നാഗ്പൂരിലെ വീട്ടിലെത്തിയത്. അമരാവതി, നാഗ്പൂർ, വാർധ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള അനുയായികളും അംഗത്വം സ്വീകരിച്ചു. ബിജെപി ജയിക്കുന്ന 400 സീറ്റിൽ അമരാവതിയും ഉണ്ടാകുമെന്ന് റാണ അവകാശപ്പെട്ടു….