എഡിഎം നവീൻ ബാബുവിന്റെ മരണം; കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ഉന്നയിച്ചിരുന്നു. പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് സഹോദരനടക്കമുള്ളവരുടെ ആവശ്യം. 

Read More

‘പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണം’, ഹൈക്കോടതിയിൽ ഹർജി നൽകും: നവീൻ ബാബുവിന്റെ കുടുംബം

ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്. പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും  കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇന്നലെ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്നാണ് ജയിൽ മോചിതയായ ശേഷം പിപി ദിവ്യയുടെ പ്രതികരണം. സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും പിപി ദിവ്യ പറഞ്ഞു. തൻറെ നിരപരാധിത്വം…

Read More

ഡ്രൈവറും സംശയ നിഴലിൽ, നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല; ഗൂഢാലോചന സംശയിക്കുന്നു: മലയാലപ്പുഴ മോഹനൻ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ. നിലവിലെ അന്വേഷണം തൃപ്തികരമല്ല. പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെ പരാതി വ്യാജമാണോയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണമെന്നും മോഹനൻ ആവശ്യപ്പെട്ടു. എഡിഎം മരിച്ച ശേഷമാണ് ഇവര്‍ പരാതിക്കത്ത് ഉണ്ടാക്കിയത്. അതിലെന്താണ് അന്വേഷണമില്ലാത്തതെന്നും മോഹനൻ ചോദിച്ചു.  പി പി ദിവ്യയ്ക്ക് എതിരായ പാര്‍ട്ടി നടപടി വൈകി. എന്നിരുന്നാലും തൃപ്തിയുണ്ട്. പക്ഷേ കേസ് അന്വേഷണത്തിൽ തൃപ്തിയില്ല. നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല. ദിവ്യക്ക് പിന്നിൽ മറ്റാരൊക്കെയോ ഉണ്ടെന്നാണ്…

Read More

ദിവ്യയെ രക്ഷിക്കാന്‍ സിപിഎം നവീന്‍ ബാബുവിനെതിരെ കഥകള്‍ മെനയുന്നു: രമേശ് ചെന്നിത്തല

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്‌ടർ പൊലീസിന് നൽകിയ മൊഴി സംശയാസ്‌പദമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദിവ്യയെ രക്ഷിക്കാനായാണ് സിപിഎം നവീൻ ബാബുവിനെതിരെ കഥകൾ മെനയുന്നതെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ വാക്കുകൾ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാവ് പിപി ദിവ്യയെ രക്ഷിക്കാന്‍ എത്ര ഹീനമായ പ്രവര്‍ത്തിയിലേക്കും സിപിഎം പോകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ സംശയാസ്പദമായ മൊഴി. ആന്തൂരിലെ പ്രവാസി വ്യവസായി…

Read More

‘പ്രതി ദിവ്യയെങ്കിൽ രണ്ടാം പ്രതി കളക്ടര്‍’: എഡിഎമ്മിന്‍റെ മരണത്തിൽ സിപിഎമ്മിനെതിരെ കെ മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിപിഎമ്മിനെതിരെ കെ മുരളീധരന്‍. വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് എല്ലാവർക്കും മനസ്സിലായി. പി പി ദിവ്യയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ട്. കളക്ടറിനെ കൊണ്ട് വരെ മൊഴിമാറ്റുന്ന അവസ്ഥയാണുള്ളത്. കണ്ണൂര്‍ കളക്ടര്‍ സിപിഎമ്മിന്‍റെ ചട്ടുകമായി മാറിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു. നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ഒന്നാം പ്രതി ദിവ്യയെങ്കിൽ രണ്ടാം പ്രതി കളക്ടരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് എന്നെ പരിഗണിച്ചിരുന്നു എന്നുള്ളത് രഹസ്യമായിരുന്നില്ലെന്നും ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ അയാൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ചെയ്യേണ്ടതെന്നും…

Read More

സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയയാൾക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല; കെ.സി വേണു​ഗോപാൽ

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ കളക്ടറെക്കൊണ്ട് മലക്കം മറിയിപ്പിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാൽ. കണ്ണൂർ കളക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തി. സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കളക്ടർക്ക് ആസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ.സിയും വി.ഡി സതീശനും.  കളക്ടറുടെ മൊഴിക്ക് പിന്നിൽ സിപിഎമ്മാണ്. സിപിഎമ്മിലെ ഒരു വിഭാഗം കേരളത്തിൽ സെൽ ഭരണം നടത്തുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് ഉപതെരഞ്ഞെടുപ്പിനു വേണ്ടി പ്രവർത്തിക്കുന്നത്.  10 കൊല്ലമായി കേരളത്തിൽ സിപിഎം- ബിജെപി ഡീൽ…

Read More

നവീൻ ബാബുവിന്‍റെ കുടുംബത്തിന് നീതി ലഭിക്കണം; പി.പി ദിവ്യയെ പ്രോസിക്യൂട്ട് ചെയ്യണം: രാജീവ് ചന്ദ്രശേഖർ

തങ്ങൾ നിയമത്തിന് അതീതരാണെന്നും നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ തങ്ങൾക്ക് കഴിയുമെന്നുമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ധാരണ മാറണമെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. നിയമത്തിന്‍റെ പൂർണ്ണവും വ്യക്തവുമായ പ്രയോഗത്തിലൂടെ അത് മാറ്റാൻ കഴിയുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിയ കേരള മാർക്‌സിസ്റ്റ് ഗുണ്ടയായ പി…

Read More

ദിവ്യക്ക് പാർട്ടി നിർദ്ദേശം നൽകില്ല; കീഴടങ്ങുന്നത് വ്യക്തിപരമായ തീരുമാനം: എംവി ഗോവിന്ദൻ

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യക്ക് സിപിഎം നിർദ്ദേശമൊന്നും നൽകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായ ദിവ്യ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പൊലീസിൽ കീഴടങ്ങുമോയെന്ന ചോദ്യത്തോട് അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമല്ലേയെന്നും അദ്ദേഹം മറുപടി പറഞ്ഞു. ദിവ്യക്ക് പാർട്ടിയും സർക്കാരും സംരക്ഷണമൊരുക്കില്ല. സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ തെറ്റ് ചെയ്തവർ നിയമത്തിന് കീഴ് പ്പെടണമല്ലോയെന്നും പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

Read More