
തെലുഗു സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
തെലുഗു സിനിമയിലെ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ‘പുഷ്പ 2: ദി റൂള്‍’ സിനിമയുടെ നിര്‍മാതാക്കളായ നവീന്‍ യെര്‍നേനി, യാലമഞ്ചിലി രവി ശങ്കര്‍, അടുത്തിടെ റിലീസായ ‘ഗെയിംചെയ്ഞ്ചര്‍’ സിനിമയുടെ നിര്‍മാതാവ് ദില്‍ രാജു എന്നിവരുടെ വീടുകളിലാണ് ചൊവ്വാഴ്ച റെയ്ഡ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഓഫീസിലും ഉള്‍പ്പെടെ ഹൈദരാബാദിലെ എട്ട് കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന. ദില്‍ രാജുവിന്റെ മകള്‍ ഹന്‍ഷിത റെഡ്ഡി, സഹോദരന്‍ സിരിഷ് എന്നിവരുടെ വീടുകളിലും…