
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; കുതിരപ്പുറത്ത് വോട്ട് ചെയ്യാനെത്തി ബിജെപി എംപി നവീന്‍ ജിന്‍ഡാല്‍
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുതിരപ്പുറത്തെത്തി വോട്ട് രേഖപ്പെടുത്തി ബിജെപി എംപി നവീന്‍ ജിന്‍ഡാല്‍. ജനങ്ങള്‍ക്കിടയില്‍ വളരെയധികം ആവേശമുണ്ടെന്നും അവര്‍ നയാബ് സിങ് സൈനി വീണ്ടും മുഖ്യമന്ത്രിയാകുമെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം നവീന്‍ ജിന്‍ഡാല്‍ പ്രതികരിച്ചു. ഐശ്വര്യമായി കുതിരപ്പുറത്ത് കയറിയാണ് ഇവിടെയെത്തിയത്. ഹിസാറില്‍ നിന്ന് മത്സരിക്കുന്ന അമ്മ സാവിത്രി ജിന്‍ഡാലിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതിനാല്‍ ഹിസാറിലെ ജനങ്ങള്‍ ആരെ പ്രതിനിധിയാക്കണമെന്ന് തീരുമാനിക്കണമെന്നും നവീന്‍ ജിന്‍ഡാല്‍ പറഞ്ഞു. #WATCH | Haryana: BJP MP Naveen…