‘കാത്തിരിക്കൂ, കാണാം’; നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാർ ആരായാലും ശിക്ഷിക്കപ്പെടും: ബിനോയ് വിശ്വം

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുറ്റവാളികളെ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാരിന് പറ്റില്ല.   ശിക്ഷിക്കപ്പെടുമെന്നത് എൽഡിഎഫ് കാഴ്ചപ്പാടാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യമാണ് പറഞ്ഞത്. കാത്തിരിക്കൂ, കാണാം എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. 

Read More