നവീൻ ബാബുവുമായി കലക്ടർക്ക് ആത്മബന്ധമില്ല; കുറ്റസമ്മതം നടത്തിയെന്ന മൊഴി കള്ളമെന്ന് കുടുംബം

കണ്ണൂർ കലക്ടർ അരുൺ കെ വിജയനെതിരെ, മരിച്ച എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ വാക്കുകൾ വിശ്വസിക്കാൻ സാധിക്കുന്നതല്ല. കലക്ടർ പറയുന്നത് വെറും നുണയാണ്. കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണ്. സഹപ്രവർത്തകരോട് ഒരിക്കലും സൗഹാർദ്ദപരമായി പെരുമാറാത്ത കലക്ടറോട് നവീൻബാബു ഒന്നും തുറന്നു പറയില്ലെന്ന് ഉറപ്പാണെന്നും മഞ്ജുഷ പറഞ്ഞു. സഹപ്രവർത്തകരോട് ഒരിക്കലും ഫ്രണ്ട്ലിയായി പെരുമാറാത്തയാളാണ് കലക്ടർ. കലക്ടറുമായി നവീൻബാബുവിന് ഒരു ആത്മബന്ധവുമില്ല. അദ്ദേഹത്തോട് എല്ലാം തുറന്നുപറഞ്ഞു എന്നു പറയുന്നത് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നതല്ല….

Read More