‘നവീൻ ബാബുവിൻറെ മരണം വേദനിപ്പിക്കുന്നത് ‘; നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിൻറെ വിഷയത്തിൽ ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീൻ ബാബുവിൻറെ മരണം അതീവ ദുഃഖകരമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമാറ്റം പൂർണ മായും ഓൺലൈൻ…

Read More

ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കലക്ടർ അരുൺ കെ വിജയൻ, എഡിഎമ്മിൻറെ മരണത്തിനു ശേഷം സംസാരിച്ചിട്ടില്ല

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ. യോഗത്തിന് മുമ്പ് ദിവ്യയുടെ ഫോൺ കോൾ തനിക്ക് വന്നിരുന്നു. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിശദീകരിച്ചിട്ടുണ്ട്. എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്. അത് മാധ്യമങ്ങളോട് പറയാനാവില്ലെന്നും കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു. പൊലീസ് ഇന്നലെ വൈകിട്ടാണ് തന്റെ ക്യാംപ് ഓഫീസിൽ വെച്ചാണ് മൊഴിയെടുത്തത്. അതിൽ അസ്വാഭാവികതയൊന്നുമില്ല. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർക്ക് നൽകിയ…

Read More

‘എന്‍ഒസി നല്‍കിയത് നിയമപരമായി, കോഴയോ ക്രമക്കേടോ നടന്നിട്ടില്ല’; ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഇടയാക്കിയ പെട്രോള്‍ പമ്പിന് അനുമതി നല്‍കിയ വിഷയത്തില്‍ കോഴയോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് റവന്യൂ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തല്‍. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ, എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസ് സര്‍ക്കാരിന് കൈമാറും. എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന്റെ ഫയല്‍ വൈകിപ്പിച്ചിട്ടില്ല. എഡിഎം കൈക്കൂലി വാങ്ങിയെന്നതിനും തെളിവില്ല. പെട്രോള്‍…

Read More

പ്രശാന്തന്റെ പണി പോകും; ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല, ജോലിയിൽ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരൻ പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, താൽക്കാലിക ജീവനക്കാരനാണ്. പ്രശാന്തനെ ഇനി സ്ഥിരപ്പെടുത്തില്ലെന്നും പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി കണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആരോഗ്യ…

Read More

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ, ഖേദം രേഖപ്പെടുത്തി കത്ത് കൈമാറി

ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് വേളയിലുണ്ടായ സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തിയാണ് കലക്ടർ കത്തയച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറിൽ വിളിച്ചു സംസാരിച്ചിരുന്നതായാണ് കത്തിന്റെ ഉള്ളടക്കമെന്നാണ് സൂചന. പത്തനംതിട്ട സബ് കലക്ടർ നേരിട്ടെത്തിയാണ് കുടുംബത്തിന് കത്ത് കൈമാറിയത്. അരുൺ കെ. വിജയനെതിരെ അന്വേഷണം വേണമെന്ന് പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ദിവ്യയുടെ പരാമർശത്തിൽ കലക്ടർക്ക് പങ്കുള്ളതായി പറയപ്പെടുന്നുവെന്നും ഉദ്യോഗസ്ഥർ നടത്തിയ പരിപാടിയിൽ ദിവ്യ…

Read More

‘ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, യാത്രയയപ്പ് യോഗത്തിൽ ഒഴിവാക്കാമായിരുന്നു’; സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

എഡിഎം നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയതെന്നും, എന്നാൽ പറഞ്ഞ രീതി ഒഴിവാക്കേണ്ടിയിരുന്നതായിരുന്നുവെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തൽ. ‘തെറ്റായ പ്രവണതകൾ അനുഭവത്തിൽ ഉണ്ടായാൽ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങൾ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങൾ കേട്ടുകൊണ്ടുള്ള പ്രതികരണമാണ് ദിവ്യ നടത്തിയത്. എന്നാൽ യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ഒഴിവാക്കേണ്ടതായിരുന്നു’. ജില്ലാ സെക്രട്ടറിയേറ്റ് ഉയർന്നു…

Read More

‘ഇത് ആത്മഹത്യയല്ല സിപിഎം പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം’; ദിവ്യയെ പുറത്താക്കി അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

എഡിഎം നവീൻ ബാബുവിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വത്തിൽ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മനുഷ്യനെ സഹപ്രവർത്തകർക്കിടയിൽ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതമാണ്. വിരമിക്കാൻ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് വ്യക്തിവിരോധത്തിന്റെ പേരിൽ ഇത്തരത്തിൽ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കി ഏതു അഴിമതിയും നടത്തിയെടുക്കുന്ന പരിപാടിയാണ് കേരളത്തിലാകെ സിപിഎം…

Read More