യൂസേഴ്സ് ഫീ പിൻവലിക്കണം ; ആവശ്യം ഉന്നയിച്ച് നവയുഗം സാംസ്കാരികവേദി
തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെൻറ് ഫീ ഇനത്തിൽ വൻ വർധന വരുത്തിയ നടപടി പിൻവലിക്കണമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ജൂലൈ മുതൽ തിരുവനന്തപുരത്തുനിന്നുള്ള ആഭ്യന്തര യാത്രക്കാർക്കാണ് 506 രൂപയുടെ യൂസേഴ്സ് ഫീയാണ് 770 രൂപയായി ഉയർത്തിയിരിക്കുന്നത്. വിദേശയാത്രികർക്കുള്ള യൂസേഴ്സ് ഫീ 1,069 രൂപയിൽനിന്ന് 1,540 രൂപയായി ഉയർത്തിയിട്ടുണ്ട്. അടുത്ത വർഷങ്ങളിലും യൂസേഴ്സ് ഫീ കുത്തനെ ഉയരും. മലയാളി പ്രവാസികൾക്ക് വൻതിരിച്ചടിയാണ് യൂസേഴ്സ് ഫീ വർധിപ്പിക്കാനുള്ള ഈ തീരുമാനം. ഇതോടെ വിമാനടിക്കറ്റുകൾക്ക് വില വർധിക്കുകയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള…