
ഖത്തറിലെ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച നാവികാഭ്യാസം സമാപിച്ചു
രാജ്യത്തെ വിവിധ ഏജൻസികളുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം നാവികാഭ്യാസം നടത്തി. അഗ്നിശമന പ്രവർത്തനങ്ങൾ, സ്ഫോടനം മൂലം എണ്ണക്കപ്പലിലുണ്ടാകുന്ന ചോർച്ച തടയുക, പരിക്കേറ്റ ക്രൂ അംഗങ്ങളെ രക്ഷിക്കുക തുടങ്ങിയവയിൽ പരിശീലനം നടത്തി. സേനാവിഭാഗങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും വിവിധ വകുപ്പുകൾക്കിടയിൽ ഏകോപനം സാധ്യമാക്കുകയും ലക്ഷ്യമാക്കിയാണ് ദിബെൽ 4 എന്ന പേരിൽ നാവികാഭ്യാസം സംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി സംഘടിപ്പിച്ച നാവികാഭ്യാസത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, ആഭ്യന്തര സുരക്ഷ…