നവകേരള സദസ്സ് ഇന്ന് കണ്ണൂരിലെ 4 മണ്ഡലങ്ങളില്‍

നവ കേരള സദസ്സ് കണ്ണൂര്‍ ജില്ലയില്‍ ഇന്നും തുടരും. കണ്ണൂര്‍ ജില്ലയില്‍ രണ്ടാം ദിനമായ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുക. ഈ മണ്ഡലങ്ങള്‍ക്ക് പുറമേ മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്ബ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം. മുഖ്യമന്ത്രിക്കെതിരെ ഇന്നലെ ഉണ്ടായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വേദികളില്‍ കൂടുതല്‍…

Read More

നവകേരള നിർമിതി; മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളില്‍ പര്യടനം നടത്തും

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്‍റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും.വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലത്തിൽ സദസ് പരിപാടിക്ക് തുടക്കം കുറിക്കും.ഓരോ മണ്ഡലത്തിലും എം.എല്‍.എമാരാകും ഇതിന് നേതൃത്വം വഹിക്കുക. സെപ്റ്റംബര്‍ മാസത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ സംഘാടകസമിതി…

Read More