ആരോ​ഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രസംഗം വീണ്ടും ശ്രദ്ധിക്കപ്പെടുന്നു

ആരോ​ഗ്യ മന്ത്രി വീണാ ജോർജ് നവകേരള സദസിൽ നടത്തിയ സ്വഗത പ്രസംഗം വീണ്ടും ശ്രദ്ധിക്കപ്പെടുന്നു. മുഖ്യമന്ത്രിയും മന്ത്രിസഭ ഒന്നാകെയും നവകേരള സദസിന് ആറന്മുളയിലെത്തിയപ്പോൾ മന്ത്രി വീണാ ജോർജ് നടത്തിയ സ്വഗത പ്രസംഗമാണ് ശ്രദ്ധിക്കപ്പെട്ടത്. മുമ്പ് വീണാ ജോർജ് തന്നെ പറഞ്ഞ് ഏറെ ശ്രദ്ധ നേടിയ വൈറലായ ആ വാക്കുകളാണ് നവകേരള സദസിലും മന്ത്രി ആവർത്തിച്ചത്. ‘ഈ കപ്പൽ ആടിയുലയുകയില്ല. നവകേരളത്തിന്റെ തീരത്ത് ഈ കപ്പൽ നങ്കൂരമിടും, കാരണം ഇതിനൊരു കപ്പിത്താനുണ്ട്. നമുക്ക് സ്വഗതം ചെയ്യാം ശ്രീ പിണറായി…

Read More

നവകേരള സദസ് എറണാകുളം ജില്ലയിൽ പര്യടനം തുടരുന്നു ; പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ വൻ ജനപങ്കാളിത്തം

നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ നടക്കും. രാവിലെ 10 ന് വൈപ്പിനിലെ ഞാറയ്ക്കൽ ജയ്‌ഹിന്ദ്‌ ഗ്രൗണ്ടിലായിരുന്നു ആദ്യ പരിപാടി . ഉച്ചക്ക് 2 മണിക്ക് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും 3.30 നു കളമശേരി പത്തടിപ്പാലം റസ്റ്റ് ഹൗസിനുസമീപത്തെ ഗ്രൗണ്ടിലും പരിപാടി നടക്കും. വൈകിട്ട് 5 മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ആണ് നവകേരള സദസ് നടക്കുക. അതേസമയം കഴിഞ്ഞ ദിവസം പറവൂരിൽ നടന്ന നവകേരള സദസിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ…

Read More

കോൺഗ്രസ് വിമത നേതാവ് എ വി ഗോപിനാഥും വനിത ലീഗ് നേതാവ് എം കെ സുബൈദയും പാലക്കാട് നവകേരള സദസ്സിൽ

കോൺഗ്രസ് വിമത നേതാവ് എ വി ഗോപിനാഥ് നവ കേരള സദസ്സിൻ്റെ പ്രഭാത ഭക്ഷണ യോഗത്തിൽ പങ്കെടുക്കാനെത്തി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് നവകേരള സദസ്സില്‍ പങ്കെടുക്കാനായി എത്തിയത്. പാലക്കാട് വികസന കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനാണ് പരിപാടിക്ക് എത്തിയതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി. പരിപാടിക്ക് എത്തിയതിന് പ്രത്യേക രാഷ്ട്രീയ അനുമാനം നൽകേണ്ട കാര്യമില്ല. തന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പോടെ വ്യക്തമാകും. കോൺഗ്രസുകാരനായാണ്…

Read More

നവകേരളസദസ്സിനെത്തിയ മുഖ്യമന്ത്രിക്ക് പാലക്കാട്ട് കരിങ്കൊടി

നവകേരള സദസിന്റെ ഭാഗമായി പാലക്കാടെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി. തൃത്താല തിരുമിറ്റക്കോട്, ഷൊര്‍ണൂർ കുളപ്പുള്ളി, പട്ടാമ്പി എന്നിവിടങ്ങളിലാണ് കോൺഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധവുമായി എത്തിയത്. കരിങ്കൊടികാണിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  അതേസമയം ഒറ്റപ്പാലത്ത് നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം 21 വാഴ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയാണ് വാഴ വെച്ചത്. രാവിലെ വാഴകൾ വെട്ടി മാറ്റിയ നിലയിലായിരുന്നു.  സിപിഎം പ്രവർത്തകരാണ് വാഴകൾ വെട്ടി മാറ്റിയതെന്നാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പറയുന്നത്. ഒറ്റപ്പാലത്ത്…

Read More

‘ഇളംമനസ്സിൽ കള്ളമില്ല’, മന്ത്രിസഭയെ കാണാനുള്ള അസുലഭാവസരം; ക്ലാസിൽ ഇരിക്കാൻ പറഞ്ഞാലും കുട്ടികൾ വരും; മുഖ്യമന്ത്രി

നവകേരള സദസ്സ് കുട്ടികൾ കാണാൻ വന്നത് എതിർക്കപ്പടേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇളംമനസ്സിൽ കള്ളമില്ല. ക്ലാസിൽ ഇരിക്കണമെന്ന് പറഞ്ഞാലും കുട്ടികൾ വരും. മന്ത്രിസഭയെ കാണാനുള്ള അസുലഭാവസരം കിട്ടുമ്പോൾ അവർ വരും. അതിനെ പ്രതിപക്ഷം വിമർശിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പേരാമ്പ്രയിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ”ഞങ്ങൾ ഇപ്പോൾ കാണുന്നത്, അവിടെ നിന്നിറങ്ങി ഓടി, സ്‌കൂളിന്റെ മതിലിന്റെമേൽ നിന്ന്, ചെറിയ കുട്ടികൾ കൈവീശി ചിരിക്കുകയും ഒക്കെ ചെയ്യുകയാണ്. കേരളത്തിന്റെ മന്ത്രിസഭയെ ആകെ ഒന്നിച്ച് കാണാനുള്ള…

Read More

നവകേരളസദസ്സിൽ മന്ത്രിമാർ എന്തിനാണ് പോയത്?; വിഡി സതീശൻ

നവകേരള സദസ്സിൻറെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസിൽ ഇല്ലാത്തതിനാൽ സർക്കാരിൻറെ ഒരു കാര്യവും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവകേരള സദസ്സിൽ  മന്ത്രിമാരുടെ റോൾ എന്താണ്?. ചിലർ പ്രഭാത ഭക്ഷണം കഴിക്കുന്നു. ചിലർ സ്റ്റേജിൽ ഇരിക്കുന്നു. ഇവർ എന്തിനാണ് പോയതെന്ന് അദ്ദേഹം ചോദിച്ചു.  മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ പ്രചരണമാണ്. സർക്കാരിൻറെ കാര്യങ്ങൾ അല്ല പറയുന്നത്. മുമ്പ് മന്ത്രിമാർക്ക് താലൂക്ക് തല അദാലത്തിൽ കിട്ടിയ പരാതികൾ കെട്ടി കിടക്കുകയാണ്. അത് പരിഹരിക്കാതെയാണ്  പുതിയ പരാതി സ്വീകരിക്കാൻ പോകുന്നത്….

Read More

ഭരണ സമിതി അറിയാതെ നവകേരള സദസിന് പണം അനുവദിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിക്ക് നീക്കം

വടകര ഏറാമല പഞ്ചായത്തിൽ ഭരണസമിതി അറിയാതെ സെക്രട്ടറി നവകേരള സദസ്സിന് പണം അനുവദിച്ചതായി ആക്ഷേപം. സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഭരണസമിതി. ആർഎംപി- യുഡിഎഫ് സഖ്യമാണ് ഏറാമല പഞ്ചായത്ത് ഭരിക്കുന്നത്. നവകേരള സദസ്സിന് പണം നൽകേണ്ടെന്ന ഭരണ സമിതി തീരുമാനത്തെ മറികടന്നാണ് സെക്രട്ടറി പണമനുവദിച്ചതെന്നാണ് ആക്ഷേപം.   

Read More

“ചിലർക്ക് വല്ലാത്ത ബുദ്ധി,അത് നല്ലതല്ല,ആ കളി അധികം വേണ്ട”; കെ.കെ ഷൈലജ ടീച്ചറെ വിമർശിച്ചെന്ന വാർത്തയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

നവകേരള സദസ്സില്‍ കൂടുതല്‍ നേരം സംസാരിച്ചതിന് മുൻമന്ത്രിയയും എംഎൽഎയുമായ കെ.കെ.ശൈലജയെ വിമര്‍ശിച്ചെന്ന വാർത്തകളോട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. “ഞാൻ ഷൈലജ ടീച്ചർക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു,ചിലർക്ക് വല്ലാത്ത ബുദ്ധി,അത് നല്ലതല്ല,ആ കളി അധികം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത് ഷൈലജ ടീച്ചറുടെ അടുത്ത് പോലും ചെലവാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മട്ടന്നൂരിലെ നവകേരള സദസ്സ് വലിയ പരിപാടിയായി തോന്നിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. വേദിയിൽ എത്തിയപ്പോൾ പരിപാടി എങ്ങനെ ഉണ്ടെന്നാണ് മുൻ നഗരസഭ ചെയര്‍മാനായ ഭാസ്കരൻ മാഷ് ചോദിച്ചത്. വലിയ…

Read More

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി; കോഴിക്കോട് കളക്ടറേറ്റിൽ കത്ത് ലഭിച്ചു

കോഴിക്കോട് ജില്ലയില്‍ നടക്കുന്ന നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കലക്ട്രേറ്റിലാണ് ഭീഷണി കത്ത് ലഭിച്ചത്. സർക്കാറിനെ പാഠം പഠിപ്പിക്കുമെന്നാണ് കത്തിൽ പറയുന്നത്. മാവോയിസ്റ്റ് റെഡ് ഫ്ളാഗ് എന്ന പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവകേരള സദസ് നടക്കുന്ന വേദിയില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. വയനാട്ടിൽ നേരത്തെ ഇറങ്ങിയ ഭീഷണി കത്തിൽ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്ന് പൊലീസ് പറയുന്നു. കോഴിക്കോട് ജില്ലാ നവകേരള സദസ് ഇന്ന് മുതലാണ് തുടങ്ങുന്നത്. ജില്ലയിലെ…

Read More

നവകേരള സദസിന് പണം അനുവദിച്ച് പറവൂർ നഗരസഭാ സെക്രട്ടറി; നടപടി കൗൺസിൽ തീരുമാനം ലംഘിച്ച്

നവകേരള സദസിന് പറവൂർ നഗരസഭ കൗൺസിൽ തീരുമാനം ലംഘിച്ച് നഗരസഭാ സെക്രട്ടറി പണം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ചെക്കിൽ നഗരസഭാ സെക്രട്ടറി ഒപ്പിട്ടു. സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. യു.ഡി.എഫാണ് പറവൂർ നഗരസഭ ഭരിക്കുന്നത്. നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ പറവൂർ നഗരസഭ റദ്ദാക്കിയിരുന്നു. പണം അനുവദിക്കാൻ തീരുമാനിച്ചത് നഗരസഭ സെക്രട്ടറിയുടെ തെറ്റായ നീക്കമായിരുന്നു. സർക്കാർ ഉത്തരവുണ്ടെന്ന് സെക്രട്ടറി തെറ്റിധരിപ്പിച്ചെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞത്. തുടര്‍ന്ന് നഗരസഭ സെക്രട്ടറിയെ ഭരണപക്ഷ…

Read More