അഞ്ച് മുതല്‍ ഗരുഡ പ്രീമിയം എന്ന പേരിൽ സര്‍വീസ് നടത്തും; ബംഗളൂരുവിലേക്ക് പോകും മുന്‍പ് നവകേരള ബസില്‍ കയറാൻ അവസരം ഒരുക്കി കെഎസ്ആര്‍ടിസി

നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നത് മെയ് അഞ്ച് മുതല്‍. എന്നാല്‍ അതിന് മുന്‍പ് ബസില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. ഈ ബസ് നിലവിലുള്ളത് തിരുവനന്തപുരത്താണ്. മെയ് അഞ്ചിനാണ് കോഴിക്കോട്- ബംഗളൂരു സര്‍വീസ് ആരംഭിക്കുന്നത്. ഇതിനായി ബസ് കോഴിക്കോടേക്ക് പോവുകയാണ്. ഈ യാത്രയിലാണ് പൊതുജനങ്ങള്‍ക്ക് ഭാഗമാകാന്‍ അവസരമുള്ളത്. ഇന്ന് വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടിന് സര്‍വീസായി പോകുന്നതാണ്. ഈ ട്രിപ്പില്‍…

Read More

നവകേരള സദസിൽ പരാതി, പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടമായ കുടുംബത്തിന് അതിവേഗം ധനസഹായം

പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ നവകേരള സദസില്‍ അപേക്ഷ നല്‍കിയ വിധവയ്ക്ക് അതിവേഗം സഹായം. അടൂര്‍ മാരൂര്‍ സൂര്യഭവനത്തില്‍ ശ്യാമളയ്ക്കാണ് നവകേരള സദസില്‍ നല്‍കിയ അപേക്ഷയിലൂടെ ധനസഹായം ലഭിച്ചത്. ശ്യാമളയുടെ വീടിന്റെ പുനര്‍നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപ അനുവദിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ദുരന്തപ്രതികരണ നിധിയില്‍ നിന്നും 1,30,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2,70,000 രൂപയും ചേര്‍ത്താണ് നാല് ലക്ഷം രൂപ ഇവര്‍ക്ക് അനുവദിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ‘2023 മാര്‍ച്ച് ആറിനാണ് ശ്യാമളയും മകളും…

Read More

നവകേരള സദസ് ; നാളെയും മറ്റന്നാളും മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളം ജില്ലയിൽ

നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടുദിവസം എറണാകുളത്തെത്തും. കാനം രാജേന്രന്‍റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസാണ് നാളെയും മറ്റന്നാളുമായി നടക്കുക. പുതുതായി ചുമതലയേറ്റ മന്ത്രിമാരും അവസാന നാലുമണ്ഡലങ്ങളിലെത്തും.136 മണ്ഡലങ്ങൾ പൂർത്തിയാക്കിയ നവകേരള സദസ്. കരിങ്കൊടി. ഷൂഏറ്. മുഖ്യമന്ത്രിയുടെ അംഗരക്ഷകനടക്കം എതിരായ കേസ്. ആഴ്ചകൾ നീണ്ട നവകേരളസദസിന്‍റെ അലയൊലികൾ അവസാനിക്കും മുമ്പാണ് മന്ത്രിപ്പട കൊച്ചിയിലേക്ക് വരുന്നത്. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് പുതുവത്സരദിനവും തൊട്ടടുത്ത ദിവസവുമായി ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും സംഘവും കൊച്ചിയിലേക്ക്…

Read More

നവകേരള സദസ്സിൽ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ

നവകേരള സദസ്സിൽ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ. പ്രാഥമിക കണക്കെടുപ്പിൽ 6,21,167 പരാതികൾ ലഭിച്ചതായാണ് വിവരം. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറത്ത്‌ നിന്നും കിട്ടിയത്. തൊട്ടുപിന്നിൽ പാലക്കാട് ജില്ലയാണ്. 61,204 പരാതികളാണ് ലഭിച്ചത്. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ പരാതികളുടെ എണ്ണം പൂർണമായിട്ടില്ല. പരാതി പരിഹരിക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കും. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, നെടുമങ്ങാട്, ചിറയിൻകീഴ്, വാമനപുരം മണ്ഡലങ്ങളിലെ കണക്കെടുപ്പ് മാത്രമാണ് പൂർത്തിയായത്. എറണാകുളം ജില്ലയിൽ ഇനി…

Read More

നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പാക്കിയ പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി

നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി. സ്തുത്യർഹർ സേവനം നടത്തിയവർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകാനാണ്എസ് പിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നല്‍കിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നല്‍കിയത്. പൊലീസ് നടത്തിയത് മികച്ച പ്രകടനമെന്ന് എഡിജിപി അഭിപ്രായപ്പെട്ടു.

Read More

നവകേരള സദസിൽ പങ്കെടുത്തില്ല ; ഓട്ടോ തൊഴിലാളിക്ക് വിലക്ക്

നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് വിലക്ക്. കാട്ടായിക്കോണം സ്വദേശിനി രജനിയെയാണ് സിഐടിയു വിലക്കിയത്. കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡിൽ ആണ് രജനിക്ക് വിലക്ക്. ഓട്ടത്തിനെത്തിയ രജനിയെ സിഐടിയു വിലക്കുകയായിരുന്നു. അസുഖമായതിനാൽ ഇന്നലെ കഴക്കൂട്ടത്ത് നടന്ന നവകേരള സദസ്സിൽ രജനിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ സ്റ്റാൻഡിലെത്തിയപ്പോൾ സിഐടിയു പ്രവർത്തകർ വിലക്കുകയായിരുന്നുവെന്നാണ് രജനി പറയുന്നത്. മെമ്പർഷിപ്പ് തടഞ്ഞുവെച്ചുവെന്നും രജനി കൂട്ടിച്ചേർത്തു. പരാതി നൽകിയാൽ രജനിയുടെ സഹോദരന്റെ സിഐടിയു മെമ്പർഷിപ്പും റദ്ദാക്കുമെന്നാണ് സിഐടിയുവിന്റെ ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് സിഐടിയുവോ…

Read More

ന​ഗരത്തിൽ കനത്ത സുരക്ഷ: നവകേരള സദസ്സിന് ഇന്ന് സമാപനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസർഗോ‍ഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. സമാന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടായേക്കും.  യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക്…

Read More

ഭരണാധികാരികൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നം, മുഖ്യമന്ത്രി അത് യാഥാർത്ഥ്യമാക്കി; ശ്രീകുമാരൻ തമ്പി

ഭരണാധികാരികൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നമാണെന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മുഖ്യമന്ത്രി പിണറായി വിജയൻ അത് യാഥാർഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും മാധ്യമങ്ങളും എന്ത് തന്നെ പറഞ്ഞാലും രണ്ടാം തവണയും അധികാരത്തിൽ വന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. നന്മ ചെയ്യാത്ത ഒരു ഭരണാധികാരിയെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുക്കില്ല. അതാണ് പിണറായി വിജയനിൽ ജനങ്ങൾ കാണുന്ന നന്മയുടെ തെളിവെന്നും നവകേരള സദസിന്റെ പ്രഭാത യോഗത്തിനിടെ ശ്രീകുമാരൻ തമ്പി പറഞ്ഞു. നവകേരള സദസ് നല്ല ആശയമാണ്….

Read More

ന​വ​കേ​ര​ള സ​ദ​സ്സി​ന് കൊല്ലം​ ജി​ല്ല​യി​ൽ ആ​വേ​ശോ​ജ്വ​ല തു​ട​ക്കം

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ജ​ന​സ​മ​ക്ഷം എ​ത്തി​ച്ചേ​രു​ന്ന ന​വ​കേ​ര​ള സ​ദ​സ്സി​ന്​ ജി​ല്ല​യി​ൽ ആ​വേ​ശോ​ജ്വ​ല തു​ട​ക്കം. പ്ര​ഭാ​ത​സ​ദ​സ്സോ​ടെ തു​ട​ക്ക​മാ​യ ആ​ദ്യ​ദി​ന​ത്തി​ൽ നാ​ല്​ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു​പേ​രാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ രാ​വി​ലെ ന​ട​ന്ന പ്ര​ഭാ​ത​സ​ദ​സ്സി​നെ തു​ട​ർ​ന്ന്​ പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ലാ​ണ്​ ആ​ദ്യ ന​വ​കേ​ര​ള സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ച​ത്. വ​ൻ​ജ​നാ​വ​ലി​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും കേ​ൾ​ക്കാ​ൻ എ​ൻ.​എ​സ്.​എ​സ്​ ഗ്രൗ​ണ്ടി​ൽ ഒ​ഴു​കി​യെ​ത്തി​യ​ത്. പു​ന​ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ​ദ​സ്സി​ലും സ​മാ​ന​മാ​യി​രു​ന്നു തി​ര​ക്ക്. ശേ​ഷം വീ​ണ്ടും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കാ​ണ്​ ന​വ​കേ​ര​ള ബ​സ്​ യാ​ത്ര​യാ​യ​ത്. വൈ​കീ​ട്ട്​ കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ സ​ദ​സ്സ്​ ​ജൂ​ബി​ലി മ​ന്ദി​ര​ത്തി​ൽ അ​ര​ങ്ങേ​റി. ബി.​ജെ.​പി​യോ​ട് ചേ​ർ​ന്ന് കോ​ൺ​ഗ്ര​സി​ന്…

Read More

ക്ഷേത്ര മൈതാനങ്ങളിൽ നവകേരള സദസിന് വേദി ; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ക്ഷേത്ര മൈതാനങ്ങളിൽ നവ കേരള സദസിന് വേദി ഒരുക്കുന്നത് ചോദ്യം ചെയ്തുള്ള രണ്ട് ഹർജികൾ കൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം ശാർക്കര ദേവീ ക്ഷേത്രം മൈതാനത്ത് ചിറയൻകീഴ് മണ്ഡലം നവകേരള സദസും നടത്തുന്നത് ചോദ്യം ചെയ്താണ് ഹർജികൾ. ക്ഷേത്ര പരിസരത്തെ പരിപാടി ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നും ക്ഷേത്ര മൈതാനം ആരാധനാവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നുമാണ് ഹർജിക്കാരുടെ വാദം. നേരത്തെ ചക്കുവള്ളി ക്ഷേത്ര മൈതാനം പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ഹൈക്കോടതി…

Read More