രൂപമാറ്റം വരുത്തി നവകേരള ബസ് ; നാളെ മുതൽ സർവീസ് ആരംഭിക്കും

രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗുളുരുവിലേക്കും തിരികെ രാത്രി 10.30നുമാണ് സര്‍വീസ്. ബുക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ 911 രൂപയാണ് ടിക്കറ്റ് നിരക്ക്. നവീകരണം പൂര്‍ത്തിയാക്കിയ നവ കേരള ബസ് കഴിഞ്ഞദിവസം ബംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചിരുന്നു. സമയക്രമത്തിലും ടിക്കറ്റ് നിരക്കിലും തീരുമാനം ആയതോടെയാണ് നാളെ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ എട്ടു മുപ്പതിന് കോഴിക്കോട് നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ് വൈകിട്ട് നാലരയോടെ ബംഗളൂരുവിന്‍…

Read More

നവകേരള ബസ് സർവീസ് വീണ്ടും മുടങ്ങി; വർക്ക് ഷോപ്പിലാണെന്ന് കെഎസ്ആർടിസി

നവകേരള ബസ് വീണ്ടും കട്ടപ്പുറത്തായി. കയറാൻ ആളില്ലാത്തതിന്റെ പേരിൽ കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ ഒരാഴ്ചയായി കോഴിക്കോട് റീജിയണൽ വർക്ക്ഷോപ്പിൽ ഒതുക്കിയിട്ടിരിക്കുകയാണ്. പലദിവസങ്ങളിലും ഒരാൾപോലും സീറ്റ് ബുക്കുചെയ്യാത്തതിന്റെ പേരിൽ നവകേരള ബസിന്റെ സർവീസ് മുടങ്ങിയിരുന്നു. ഇതോടെ കനത്ത നഷ്ടമായി. തുടർന്ന് സർവീസ് അവസാനിപ്പിച്ച് ബസ് വർക്കുഷോപ്പിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ അധികൃതർ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. അറ്റകുറ്റപ്പണികൾക്കുവേണ്ടിതന്നെയാണ് സർവീസ് നിറുത്തിവച്ചിരിക്കുന്നതെന്നാണ് അവർ വ്യക്തമാക്കുന്നത്. എയർ കണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്….

Read More

കെഎസ്‌ആർടിസിക്കും യാത്രക്കാരനും നഷ്ടം; നവകേരള ബസിന്റെ റൂട്ട് മാറ്റാൻ സർക്കാർ ആലോചന

കോഴിക്കോട്- ബംഗളൂരു റൂട്ടിൽ നഷ്ടത്തിലോടുന്ന നവ കേരള ബസ് സർവീസ് കോഴിക്കോട് -തിരുവനന്തപുരം റൂട്ടിലേക്ക് മാറ്റാൻ ഗതാഗത വകുപ്പിൽ ആലോചന. ഈ മാസം ഒന്നു മുതലുള്ള കണക്കെടുത്താൽ ഏഴിന് മാത്രമാണ് ബസ് ലാഭത്തിൽ ഓടിയത്. ആളില്ലാത്തതിനാൽ ബുധനും വ്യാഴവും സർവീസ് നടത്തിയില്ല. രണ്ട് ട്രിപ്പിലും യാത്രക്കാർ നിറഞ്ഞാൽ 62,000 രൂപ കെ.എസ്.ആർ.ടി.സിക്ക് കിട്ടും. ഡീസലും ജീവനക്കാരുടെ ശമ്പളവും അടക്കം ഒരുതവണ ബസിന് ചെലവ് നാൽപതിനായിരത്തോളം രൂപയാണ്. 45,000 രൂപയെങ്കിലും കിട്ടിയാൽ സർവീസ് സുഗമമായി നടത്താം. എന്നാൽ, ഈ…

Read More

രണ്ട് ദിവസമായി ആരും ടിക്കറ്റെടുത്തില്ല; സർവീസ് മുടങ്ങി നവകേരള ബസ്

നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാൽ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ് നടത്തിയില്ല. ഒരാൾ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് നടത്തിയിരുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയിൽ എസി ഫിറ്റ് ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോർഡ്…

Read More