വീണ്ടും സർവീസ് തുടങ്ങി നവകേരള ബസ്

 രണ്ട് ദിവസമായി ആളില്ലാത്തതിനാല്‍ നി‌ർത്തിയിട്ടിരുന്ന നവകേരള ബസ് വീണ്ടും സർവീസ് തുടങ്ങി. ഇന്ന് രാവിലെയാണ് ബംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചത്. വെറും എട്ട് പേരാണ് ടിക്കറ്റ് ബുക്ക് ചെയ്‌തത്. യാത്രക്കാരില്ലാത്തതിന്റെ പേരില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ബസ് സർവീസ് മുടങ്ങിയിരുന്നു. ചില ദിവസങ്ങളില്‍ വിരലിലെണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് നവകേരള ബസ് സ‌ർവീസ് നടത്തുന്നതെന്ന് ആളുകള്‍ പറയുന്നു. ഒരാള്‍ പോലും ബുക്ക് ചെയ്യാത്തതിന്റെ പേരിലാണ്‌ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ‌ർവീസ് മുടങ്ങിയതെന്ന് കെ എസ് ആർ ടി സി അറിയിച്ചിരുന്നു. എയർകണ്ടിഷൻ ചെയ്ത…

Read More

‘നവകേരള സദസിനിടെ നടന്നത് രക്ഷാപ്രവർത്തനം തന്നെ’; പരാജയത്തിന് കാരണം ആ വിഷയമല്ലെന്ന് മുഖ്യമന്ത്രി

നവകേരളാ യാത്രയ്ക്കിടയിലെ ‘രക്ഷാപ്രവർത്തനം’ വീണ്ടും നിയമസഭയിൽ ചർച്ചയായി. നവകേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐക്കാർ നടത്തിയത് രക്ഷാപ്രവർത്തനം തന്നെയാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ‘രക്ഷാപ്രവർത്തനം’ എന്ന് വിളിച്ചതിനാലാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടു പോയത് എന്നാണ് പ്രതിപക്ഷം പറയുന്നത്. ഞങ്ങൾ സഞ്ചരിച്ച വാഹനത്തിന് മുമ്പിലേക്ക് ആളുകൾ ചാടിവീണത് എന്തിനായിരുന്നു ആ ഘട്ടത്തിൽ അവരെ പിടിച്ചു മാറ്റുന്നത് സാധാരണഗതിയിൽ രക്ഷാപ്രവർത്തനം അല്ലേ? എന്താ സംശയം. അവരുടെ ദേഹത്ത് തട്ടാതിരിക്കാൻ വേണ്ടിയല്ലേ അവരെ പിടിച്ചു മാറ്റുന്നത്. അത് എങ്ങനെ കുറ്റകരമാകും. കണ്ട വസ്തുത പറയാൻ…

Read More

‘നവകേരള ബസ്’ ഗരുഡ പ്രീമിയമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു

സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങി. ആദ്യ സർവീസിൽ തന്നെ ഹൗസ് ഫുള്ളായാണ് ബസിന്‍റെ യാത്ര. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. രാവിലെ 11:30 യോടെ ബസ് ബെംഗളൂരുവിൽ എത്തും. എന്നാല്‍, ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി. വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടരുന്നത്….

Read More

നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം

നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോണ്‍ടാക്ട് ക്യാരേജ് പെര്‍മിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പെര്‍മിറ്റ് മാറ്റം നടത്തിയതെന്നാണ് റിപ്പോര്‍ട്ട് 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അതുണ്ടായില്ല. ബസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് ബസ് കൈമാറിയിരുന്നു. ഇതിനിടെയാണ് ഗതാഗത…

Read More

നവകേരള ബസ് മ്യൂസിയത്തിലേക്കില്ല- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

നവകേരള സദസിന് ഉപയോഗിച്ച ബസ് മ്യൂസിയത്തില്‍ സൂക്ഷിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. നിലവില്‍ അത്തരം തീരുമാനങ്ങളില്ലെന്നും എ കെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കടന്നപ്പള്ളി പറഞ്ഞു. സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം എ കെ ബാലൻ ബസ് മ്യൂസിയത്തിൽ സൂക്ഷിച്ചാൽ ചരിത്രപരമായിരിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കാണാൻ ലക്ഷക്കണക്കിന് ആളുകൾ ടിക്കറ്റെടുത്ത് വരുമെന്നും പറഞ്ഞിരുന്നു. അതേസമയം നവകേരള ബസ് അറ്റകുറ്റപണിക്കായി ബെഗളൂരുവിലെ എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയിരിക്കുകയാണ് . ജനുവരി അവസാനത്തോടെ അറ്റകുറ്റപ്പണികൾ…

Read More

ന​വ​കേ​ര​ള സ​ദ​സ്സി​ന് കൊല്ലം​ ജി​ല്ല​യി​ൽ ആ​വേ​ശോ​ജ്വ​ല തു​ട​ക്കം

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ജ​ന​സ​മ​ക്ഷം എ​ത്തി​ച്ചേ​രു​ന്ന ന​വ​കേ​ര​ള സ​ദ​സ്സി​ന്​ ജി​ല്ല​യി​ൽ ആ​വേ​ശോ​ജ്വ​ല തു​ട​ക്കം. പ്ര​ഭാ​ത​സ​ദ​സ്സോ​ടെ തു​ട​ക്ക​മാ​യ ആ​ദ്യ​ദി​ന​ത്തി​ൽ നാ​ല്​ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു​പേ​രാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ രാ​വി​ലെ ന​ട​ന്ന പ്ര​ഭാ​ത​സ​ദ​സ്സി​നെ തു​ട​ർ​ന്ന്​ പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ലാ​ണ്​ ആ​ദ്യ ന​വ​കേ​ര​ള സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ച​ത്. വ​ൻ​ജ​നാ​വ​ലി​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും കേ​ൾ​ക്കാ​ൻ എ​ൻ.​എ​സ്.​എ​സ്​ ഗ്രൗ​ണ്ടി​ൽ ഒ​ഴു​കി​യെ​ത്തി​യ​ത്. പു​ന​ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ​ദ​സ്സി​ലും സ​മാ​ന​മാ​യി​രു​ന്നു തി​ര​ക്ക്. ശേ​ഷം വീ​ണ്ടും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കാ​ണ്​ ന​വ​കേ​ര​ള ബ​സ്​ യാ​ത്ര​യാ​യ​ത്. വൈ​കീ​ട്ട്​ കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ സ​ദ​സ്സ്​ ​ജൂ​ബി​ലി മ​ന്ദി​ര​ത്തി​ൽ അ​ര​ങ്ങേ​റി. ബി.​ജെ.​പി​യോ​ട് ചേ​ർ​ന്ന് കോ​ൺ​ഗ്ര​സി​ന്…

Read More

നവകേരള ബസിനെതിരായ ‘ഷൂവേറ്’; വധശ്രമത്തിന് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ, പെരുമ്ബാവൂരിലെ നവകേരള സദസിന്‍റെ യോഗം കഴിഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്ബോള്‍ ഓടക്കാലിയില്‍ വെച്ചായിരുന്നു നവകേരള ബസിന് നേരെ കെഎസ്‍യു പ്രവര്‍ത്തകര്‍ ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം,…

Read More

നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയുള്ള പ്രവർത്തനം വന്‍വിജയം; മുഖ്യമന്ത്രി

നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത് ജനങ്ങളുടെ മനസ്സിൽ പതിയുന്നുണ്ട് എന്നതിന് തെളിവാണ് നവകേരള സദസ്സിന്റെ വമ്പിച്ച വിജയമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സ് ആരംഭിച്ച്  20 ദിവസം പൂർത്തിയാകുമ്പോൾ 76 നിയമസഭാ മണ്ഡലങ്ങൾ പിന്നിടുകയാണ്. കൊച്ചി നഗരത്തിൻ്റെയും കേരളത്തിന്റെയാകെയും  അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം പൂർത്തിയാവുകയാണ്.  ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തിൽ അധികം ആളുകളാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ…

Read More

നവകേരള യാത്ര പാഴ്‌വേലയെന്ന് രമേശ് ചെന്നിത്തല

മന്ത്രിമാർ പരാതി വാങ്ങുന്നില്ലെന്നും ഉദ്യോഗസ്ഥരാണ് പരാതികൾ വാങ്ങുന്നതെന്നും  രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്ര പാഴ്‌വേലയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കെ.കരുണാകരനും ഉമ്മൻചാണ്ടിയും നേരിട്ടാണ് പരാതി വാങ്ങിയത്.പിണറായി രാജാ പാർട്ട് കെട്ടിയിരിക്കുന്നു.മറ്റ് മന്ത്രിമാർ ദാസൻമാരായി നിൽക്കുന്നു. യാത്രയിലെ  പ്രസംഗം രാഷ്ട്രീയ പ്രസംഗമാണ്. 3000 കിലോമീറ്ററാണ് മന്ത്രിമാർ സഞ്ചരിക്കുന്നത് . ഒരു കോടിയുടെ ബസിന്  പിന്നാലെ 40 വണ്ടിയുമുണ്ട്..ഇത് ധൂർത്തല്ലാതെ  എന്താണ്.ഇത് പാർട്ടി മേളയാണ്.ഒരു ലീഗ് പ്രവർത്തകനും നവകേരളയാത്രയില്‍ പങ്കെടുക്കില്ല.യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്.പക്ഷെ ഭീഷണിപ്പെടുത്തി കുടുംബശ്രീ പ്രവർത്തകരെ കൊണ്ടുപോകുന്നു.മുഖ്യമന്ത്രിയുടെ…

Read More