നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കൽ; സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ

മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാന് സർക്കാർ ചെലവിട്ടത് 2.86 കോടി രൂപയാണെന്ന കണക്കുകള്‍ പുറത്ത്. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്ത് വന്നത്. ഇതുവരെ  55 ലക്ഷം രൂപയാണ് പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത്. സ്വകാര്യ ഏജൻസികൾക്ക് 2.31 കോടി രൂപ കുടിശ്ശികയാണ്. നവകേരള കലാജാഥ നടത്താൻ 45 ലക്ഷം രൂപയാണ് ചെലവിട്ടത്. നവകേരള സദസ്സിന്‍റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വെച്ച വകയിൽ 2 കോടി 46 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നേരത്തെ…

Read More

കറുത്ത ചുരിദാർ ധരിച്ച് നവ കേരള സദസ് കാണാനെത്തിയ യുവതിയെ തടഞ്ഞ സംഭവം; ഹര്‍ജി ഇന്ന് പരിഗണിക്കും

നവ കേരള സദസ് കാണാൻ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന്‍റെ പേരില്‍ പൊലീസ് തടഞ്ഞത് ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂര്‍ സ്വദേശിനി അര്‍ച്ചനയാണ് ഹര്‍ജി നല്‍കിയത്. അര്‍ച്ചന ഭര്‍ത്താവിന്‍റെ അമ്മയുമൊത്താണ് ഡിസംബര്‍ 18 ന് കൊല്ലത്ത് നവ കേരള സദസിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും കാണാൻ പോയത്. കറുത്ത വസ്ത്രമായിരുന്നു അണിഞ്ഞതെന്നതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് വന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലിസ് ഏഴ് മണിക്കൂറിലേറെ തടഞ്ഞ് വെച്ചുവെന്നാണ് അര്‍ച്ചനയുടെ…

Read More

നവകേരള സദസിനോടുള്ള വിയോജിപ്പ് എന്തിനെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷത്തിനായിട്ടില്ല; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോടുള്ള വിയോജിപ്പ് എന്തിനെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷത്തിനായിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം കോൺഗ്രസ് ഏറ്റെടുക്കുകയും യുഡിഎഫിലെ ഘടക കക്ഷികൾ സ്വീകരിക്കുകയുമായിരുന്നു. എന്നാൽ ബഹിഷ്‌കരിച്ചവരുടെ കൂട്ടത്തിലെ പ്രമുഖ നേതാക്കൾ നവകേരള സദസിൽ പങ്കെടുത്തു. നാടിൻറെ പ്രശ്നങ്ങൾ ഉൾക്കൊണ്ട ജനങ്ങൾ നാടിൻറെ ആവശ്യത്തിനായി ഒന്നിക്കുന്നതാണ് നവകേരള സദസിൽ കണ്ടത്. ഒന്നിനൊന്ന് മെച്ചപ്പെട്ട ജനസഞ്ചയത്തെയാണ് ഓരോ ജില്ലയിലും കണ്ടത്. നാടിൻറെ ഭാവിക്കായി അവർ ഒന്നിച്ചു. ഏതെങ്കിലും ഒരു കൂട്ടർക്ക് എതിരായ പരിപാടിയല്ല. ജനങ്ങൾക്കുവേണ്ടയാണ് നവകേരള…

Read More

കനത്ത സുരക്ഷ; എറണാകുള ജില്ലയിലെ മാറ്റിവെച്ച നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് സമാപിക്കും

സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്തിയും മന്ത്രിമാരും ഇന്നെത്തുക. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങൾ. നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച എറണാകുള ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നലെയും ഇന്നുമായി തുടരുന്നത്. പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി മുഴുവൻ നീണ്ട സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് നവകേരളയാത്ര അവസാനമണ്ഡലങ്ങളിലേക്ക്…

Read More

എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും

എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും. കാനം രാജേന്ദ്രൻറെ മരണത്തെ തുടർന്ന് മാറ്റിവച്ച ഇടങ്ങളിലാണ് നവകേരള സദസ് നടക്കുന്നത്. വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികൾ. പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും.  തൃക്കാക്കരയിലെ നവകേരള വേദിക്ക് ബോംബ് ഭീഷണിയുളളതും കരിങ്കൊടി പ്രതിഷേധ സാധ്യതയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ കൂട്ടിയിട്ടുണ്ട്.

Read More

നവകേരള സദസിനെതിരായ പ്രതിഷേധം; പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച് കോൺഗ്രസ്

നവകേരള സദസിനെതിരായ പ്രതിഷേധങ്ങൾക്കിടയിലെ പൊലീസ് നടപടികൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കെ പി സി സി തീരുമാനം. ഇതിന്‍റെ ഭാഗമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല നടത്തുമെന്നാണ് പ്രഖ്യാപനം.നാളെ സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കളെല്ലാം പ്രതിഷേധത്തിന്‍റെ…

Read More

മോദിയ്ക്കും പിണറായിക്കുമെതിരായാണ് യുഡിഎഫിന്റെ പ്രതിരോധമെന്ന് മുരളീധരൻ

ഇനി സമരസദസാണ് കേരളത്തിൽ നടക്കാൻ പോകുന്നതെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. എംവി ഗോവിന്ദൻ പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലി. ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്. നവ കേരള സദസ്സ് പത്തുനിലയിൽ പൊട്ടിയതിന്റെ ക്ഷീണം തീർക്കാനാണ് ഇന്നലത്തെ പൊലീസ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്നലെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിൽ യുവമോർച്ച പ്രകോപനമുണ്ടാക്കിയിട്ടും ഒഴുക്കൻ മട്ടിലായിരുന്നു പൊലീസ് നടപടിയെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. യുഡിഎഫ് എംപിമാരെ മുഖ്യമന്ത്രി…

Read More

കുഞ്ഞിനെ തിരിച്ചുകിട്ടി, പരാതിയിൽ 2 വർഷം കഴിഞ്ഞിട്ടും നടപടിയില്ല; അനുപമ നവകേരള സദസ്സിലെത്തും

സ്വന്തം കുഞ്ഞിനെ മൂന്നാം നാൾ രക്ഷിതാക്കൾ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചു നീണ്ട നിയമ നടപടികളിലൂടെയും സമരത്തിലൂടെയും കുഞ്ഞിനെ സ്വന്തമാക്കിയ തിരുവനന്തപുരം സ്വദേശി അനുപമ എസ്.ചന്ദ്രൻ ഇന്നു നവകേരള സദസ്സിന്റെ സമാപന ദിവസം മുഖ്യമന്ത്രിക്കു പരാതി നൽകും. കുഞ്ഞിനെ തിരിച്ചു കിട്ടിയെങ്കിലും ഇതുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ 2 വർഷം പിന്നിട്ടിട്ടും നടപടികളില്ലാത്തതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണു നവകേരള സദസ്സിൽ പരാതിയുമായി എത്തുന്നതെന്നു മുൻ എസ്എഫ്ഐ നേതാവു കൂടിയായ അനുപമ  പറഞ്ഞു. കോഴിക്കോട്ട് സബാൾട്ടേൺ…

Read More

പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; നവ കേരള സദസ് ഇന്ന് തലസ്ഥാനത്തേക്ക്

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. നവകേരള സദസിന് മുൻപ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. പിന്നീട് ചടയമംഗലം മണ്ഡലത്തില്‍പ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തു. വൈകിട്ട് സംഘം തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. ആറരയ്ക്ക് വര്‍ക്കലയിലാണ് ആദ്യ പരിപാടി. അതേസമയം, നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്ന ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ്…

Read More

നവകേരള സദസ്സ് ഇന്ന് പത്തനംതിട്ടയില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സ് ഇന്ന് പത്തനംതിട്ടയില്‍. രാവിലെ 9ന് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, കൂടിക്കാഴ്ചയില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് കാരണം. 10.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന്, ആറന്മുള മണ്ഡലത്തിലെ നവകേരള സദസ്സ് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. റാന്നി, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ നവകേരള സദസുകളും ഇന്നുണ്ടാകും. 

Read More