
നൗഷാദിന്‍റെ കൊലപാതകം; അഫ്‌സാനയുടെ മൊഴി പരസ്പര വിരുദ്ധം, വിശദമായി ചോദ്യം ചെയ്ത് പൊലീസ്
പത്തനംതിട്ട കലഞ്ഞൂർപാടത്ത് നിന്ന് കാണാതായ നൗഷാദിന്‍റെ തിരോധാനക്കേസിൽ അറസ്റ്റിലായ ഭാര്യ അഫ്‌സാനയുടെ മൊഴി പരസ്പര വിരുദ്ധമെന്ന് സുഹൃത്തായ ഷാനി. നൗഷാദിനെ കൊലപ്പെടുത്തി എന്ന് അഫ്സാന പൊലീസിനോട് ആവർത്തിക്കുന്നുണ്ട്. എന്നാൽ മൃതദേഹം മറ്റൊരാളുടെ സഹായത്തോടെ മാറ്റിയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. എന്നാൽ, ഇത് എവിടേക്കാണെന്ന് പറയുന്നില്ലെന്നും അഫ്സാനയുടെ കൂട്ടുകാരി സുഹൃത്ത് പറയുന്നു. മൃതദേഹം പെട്ടി ഓട്ടോയിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് അഫ്സാന പറയുന്നത്. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും…