
നാട് വിട്ടത് ജീവനിലുള്ള കൊതി കൊണ്ടെന്ന് നൗഷാദ്
ഭയം കൊണ്ടാണ് താൻ നാട് വിട്ടതെന്ന് നൗഷാദ്. തെന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു നൗഷാദ്. ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്ന് അറിയില്ലെന്നും ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയതെന്നും പൊലീസിനും മാധ്യമപ്രവർത്തകർക്കും മുന്നിൽ നൗഷാദ് വെളിപ്പെടുത്തി. ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ഇതിലൂടെ പുറത്ത് വരുന്നത്. പത്തനംതിട്ടയിൽ വച്ച് നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവർ നൗഷാദിനെ മർദിച്ചിരുന്നെന്നും ഇതിനെ തുടർന്നാണ് നാട് വിട്ടതെന്നുമാണ് മൊഴി. തുടർന്നുള്ള കാലമത്രയും…