
പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്; അത് എന്റെ പ്രകൃതമാണ്, മാറ്റാൻ എനിക്കു കഴിയില്ല: വിടവാങ്ങൽ പ്രസംഗത്തിൽ ജയ ബച്ചൻ
എംപിമാരുടെ വിരമിക്കൽ ചടങ്ങിലെ പ്രസംഗത്തിൽ രാജ്യസഭ അംഗങ്ങളോട് ക്ഷമാപണം നടത്തി സമാജ്‌വാദി പാർട്ടി എംപി ജയ ബച്ചൻ. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണു തന്റേതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ജയ ബച്ചൻ പറഞ്ഞു. ‘‘എന്തുകൊണ്ടാണ് എപ്പോഴും ഞാൻ ദേഷ്യപ്പെടുന്നതെന്ന് ജനങ്ങൾ ചോദിക്കാറുണ്ട്. അത് എന്റെ പ്രകൃതമാണ്. മാറ്റാൻ എനിക്കു കഴിയില്ല. അപ്രിയമായ എന്തെങ്കിലും കേൾക്കുമ്പോൾ എനിക്കു ദേഷ്യം വരും. എന്റെ പെരുമാറ്റം വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഈ അവസരത്തിൽ ക്ഷമാപണം നടത്തുന്നു’’– ജയ ബച്ചൻ പറഞ്ഞു. വിരമിക്കുന്ന അംഗങ്ങളുടെ അഭാവം പാർലമെന്റിൽ…