
ചെമ്പരത്തിപ്പൂവും പനിക്കൂർക്കയും ഉണ്ടോ?; നരച്ച മുടി കറുപ്പിക്കാം, മിനിട്ടുകൾ മതി
നരച്ച മുടി കറുപ്പിക്കാൻ പലതരത്തിലുള്ള കെമിക്കൽ ഡെെകൾ മാർക്കറ്റിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മുടി കറുപ്പിക്കാനായി എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ ഉള്ള ദോഷമില്ലാത്ത ചില സാധനങ്ങൾ കൊണ്ട് നരച്ച മുടി കറുപ്പിക്കാൻ ഒരു ഹെയർ പാക്ക് നോക്കാം. ആവശ്യമായ സാധനങ്ങൾ തേയിലപ്പൊടി ചെമ്പരത്തി കറിവേപ്പില പനിക്കൂർക്ക തയാറാക്കുന്ന വിധം ആദ്യം ഒന്നരകപ്പ് വെള്ളം എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ…