
അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു
അറേബ്യന്‍ കണ്ണിലൂടെ ഭൂമിയുടെ ചരിത്രം പറയാനൊരുങ്ങുന്ന അബൂദബി നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിര്‍മാണം 65 ശതമാനം പൂര്‍ത്തിയായതായി അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പും മിറാലും അറിയിച്ചു. സഅദിയാത്ത് സാംസ്കാരിക ജില്ലയില്‍ നിര്‍മിക്കുന്ന ഈ ഗണത്തിലെ മേഖലയിലെ ഏറ്റവും വലിയ മ്യൂസിയം 2025 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 6.7കോടി വര്‍ഷം പഴക്കമുള്ള ചരിത്രവശിഷ്ടങ്ങൾ അടക്കമുള്ള അപൂര്‍വം വസ്തുക്കളാണ് മ്യൂസിയത്തിലെത്തിക്കുക. 13.8 ബില്യന്‍ വര്‍ഷത്തിനു പിന്നിലേക്കാവും മ്യൂസിയം സന്ദര്‍ശകരെ കൊണ്ടുപോവുക. ഭൂമിയുടെ പിറവി മുതല്‍ ഭാവി ലോകം എങ്ങനെയായിരിക്കുമെന്നുവരെ മ്യൂസിയത്തിലെ…