
2030ഓടെ സൗദിയുടെ പ്രകൃതിവാതക ഉൽപാദനം 63 ശതമാനം ഉയരും
2030ഓടെ രാജ്യത്തെ പ്രകൃതിവാതക ഉൽപാദനം 63 ശതമാനം വർധിച്ച് പ്രതിദിനം 21.3 ശതകോടി ക്യുബിക് അടിയായി ഉയരുമെന്ന് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. ജഫൂറ പാടത്ത് വലിയ അളവിൽ വാതകം നൽകാൻ ഞങ്ങൾക്ക് അവസരങ്ങളുണ്ട്. ജഫൂറ എണ്ണപ്പാടത്തിന്റെ മൂന്നാമത്തെ വിപുലീകരണത്തിലൂടെ മൂന്ന് ശതകോടി ക്യുബിക് അടിയായി ഉൽപാദനം ഉയരുമെന്ന് മന്ത്രി വ്യക്തമാക്കി. ജഫൂറ പാടം വിപുലീകരണ പദ്ധതിയുടെ രണ്ടാംഘട്ടവും രാജ്യത്തെ പ്രധാന വാതകശൃംഖല വിപുലീകരണ പദ്ധതിയുടെ മൂന്നാംഘട്ടവും ആരംഭിക്കുന്നതിന്റെ ഭാഗമായി…