
സൗഹൃദ സന്ദേശം പകർന്ന് തൃശൂർ നാട്ടുകൂട്ടം ‘സമേതം 2024’
തൃശൂർ നാട്ടുകൂട്ടം സംഘടിപ്പിച്ച ‘സമേതം 2024’ കുടുബസംഗമവും കലാസാംസ്കാരിക സന്ധ്യയും അരങ്ങേറി. പ്രസിഡൻറ് അഡ്വ. മുഹമ്മദ് ഇസ്മാഈൽ അധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ‘നാട്ടിൽ സ്വന്തമായി ഒരു വീട്’ എന്ന വിഷയത്തിൽ സിഡ്ബി ചെയർമാനും റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡൻറുമായ എ.എ. അബ്ദുല്ലത്തീഫ് സംസാരിച്ചു. മതിലകം മുൻ ബ്ലോക്ക് പ്രസിഡൻറ് ആബിദലി മുഖ്യാതിഥിയായി. മികച്ച സംരംഭകർക്കുള്ള അവാർഡുകൾ സിഡ്ബി ചെയർമാൻ എ.എ. അബ്ദുല്ലത്തീഫ്, ലുലു റീജനൽ മാനേജർ സലാം…