
നാറ്റോ ഉച്ചകോടി ; ഖത്തർ പങ്കെടുക്കും
നാറ്റോയുടെ 75ആം വാർഷികത്തോടനുബന്ധിച്ച് വാഷിങ്ടൺ ഡി.സിയിൽ നടക്കുന്ന ഉച്ചകോടിയിൽ ഖത്തർ പങ്കെടുക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ യു.എസിലെ വാഷിങ്ടൺ ഡി.സിയിലാണ് ഉച്ചകോടി. ഈജിപ്ത്, ജോർഡൻ, തുനീഷ്യ, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ അറബ് രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. നാറ്റോ അംഗരാജ്യങ്ങളുൾപ്പെടെ 31 രാജ്യങ്ങൾക്കാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റിന്റെ ക്ഷണം ലഭിച്ചത്. നാറ്റോ അംഗമല്ലാത്തതിനാൽ ഉച്ചകോടിയിലെ ഔദ്യോഗിക യോഗങ്ങളിൽ ഖത്തർ പങ്കെടുക്കില്ല. മറ്റ് പരിപാടികളുടെയും ചർച്ചകളുടെയും ഭാഗമാകും. 2022ലാണ് ഖത്തറിനെ നാറ്റോ ഇതര സഖ്യകക്ഷിയായി അമേരിക്ക പ്രഖ്യാപിച്ചത്. ഖത്തർ അമീർ…