
സൗദി ടൂറിസം മേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണം കാൽലക്ഷത്തിലധികമായി
സൗദി വിനോദ സഞ്ചാരമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരരുടെ എണ്ണം കാൽലക്ഷത്തിലധികമായി. ഈ വർഷം രണ്ടാം പാദത്തിൽ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഏകദേശം 2,46,000 എത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. ഈ മേഖലയിലെ മൊത്തം തൊഴിലാളികളുടെ 25.6 ശതമാനമാണിത്. സൗദിയിതര തൊഴിലാളികളുടെ എണ്ണം 7,13,200 ആണ് (74.4 ശതമാനം). ടൂറിസം പ്രവർത്തനങ്ങളിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 9,59,000 കവിഞ്ഞിട്ടുണ്ട്. 2023ലെ പാദത്തെ അപേക്ഷിച്ച് 5.1ശതമാനം വർധനവുള്ളതായും അതോറിറ്റി സൂചിപ്പിച്ചു. ടൂറിസം…