ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണു; പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിൻ യാത്രയ്ക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്ക അലിഖാനാണ് (62) മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. അപകടം നടക്കുമ്പോൾ അലിഖാൻ താഴത്തെ ബെർത്തിൽ കിടക്കുകയായിരുരുന്നു. സെൻട്രൽ ബെർത്ത് പൊട്ടി കഴുത്തിൽ വന്നിടിച്ച് മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിനു ക്ഷതം വരികയുമായിരുന്നു. അതിനെത്തുടർന്നു കൈകളും കാലുകളും തളർന്നു പോയി. റെയിൽവേ അധികൃതർ…

Read More

കോട്ടയത്ത് സഹപ്രവർത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തി, മാലിന്യക്കുഴിയിൽ തള്ളി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കോട്ടയം വാകത്താനത്ത് സഹപ്രവർത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈ (29) എന്നയാളെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം ഭാഗത്ത് ഇരുവരും ജോലി ചെയ്തിരുന്ന കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഇതേ കമ്പനിയിലെ ഹെൽപ്പർ ആയി ജോലി ചെയ്തിരുന്ന അസംസ്വദേശിയായ ലേമാൻ കിസ്‌ക് (19) എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. ഏപ്രിൽ 28-ന് വാകത്താനം ഭാഗത്തുള്ള പ്രീഫാബ്…

Read More

പ്രണയപ്പകയിൽ യുവതിയെ കൊന്ന കേസ്; ഒഡീഷ സ്വദേശി പിടിയിൽ

പൂച്ചാക്കലിൽ ഒഡീഷ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ടമൽ ചെൻചെടി ബന്ധ ബജുസ്വാതി സാഹുവിന്റെ മകൾ റ്വിതിക സാഹു (25) കൊല്ലപ്പെട്ട കേസിലാണ് സുഹൃത്തും ഒഡീഷ സ്വദേശിയുമായ കണ്ടമൽ റമിനി ഗുഡ ബാദി രൂപമതിയുടെ മകൻ സാമുവൽ രൂപമതി (28) അറസ്റ്റിലായത്. ഈ മാസം രണ്ടിനു പുലർച്ചെ ഒരു മണിയോടെ പെരുമ്പളം ജംക്‌ഷനു സമീപമുള്ള  കമ്പനിയിൽവച്ചാണ് തൊഴിലാളിയായ റ്വിതികയെ സുഹൃത്തായ സാമുവൽ കുത്തി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ റ്വിതികയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ…

Read More

കോഴിക്കോട് 15കാരിയുടെ വയറ്റിൽ നിന്ന് 2 കിലോ മുടിക്കെട്ട് പുറത്തെടുത്തു

വയറ്റിൽ മുഴയുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ 15കാരിയുടെ ആമാശയത്തിൽ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ മുടി. കഴിഞ്ഞ എട്ടാം തീയതിയാണ് പാലക്കാട് സ്വദേശിയായ പത്താംക്ലാസുകാരിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാനിംഗിൽ മുഴ ദൃശ്യമായി. എൻഡോസ്കോപ്പിയിൽ ആമാശയത്തിൽ ഭീമൻ മുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫ. ഡോ.വൈ. ഷാജഹാന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് പുറത്തെടുത്തത്. സ്ഥിരമായി മുടി കടിച്ചുമുറിച്ച് വിഴുങ്ങുന്ന പ്രകൃതക്കാരിയായിരുന്നു പെൺകുട്ടി. ആകാംക്ഷയും അധിക സമ്മർദ്ദവുമുള്ള…

Read More

കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസിന്റെ ശിക്ഷ ഇന്ന് വിധിക്കും

ഐസിസ് മാതൃകയില്‍ കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറിന്റെ ശിക്ഷ കൊച്ചി എൻ.ഐ.എ കോടതി ഇന്ന് വിധിക്കും. ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര ആസൂത്രണംചെയ്ത നാഷണല്‍ തൗഹീത് ജമാഅത്ത് നേതാവ് സഹ്റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിലും ചാവേറാക്രമണത്തിന് റിയാസ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Read More

കളമശ്ശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പ്രവീണിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്

കളമശ്ശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മലയാറ്റൂർ സ്വദേശി പ്രവീണിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. മൃതദേഹം രാവിലെ 9.30ന്‌ മലയാറ്റൂർ സെന്റ്‌ തോമസ് പള്ളിക്കുസമീപമുള്ള ഫുഡ് കോർട്ട് ഹാളിൽ പൊതുദർശനത്തിനുവയ്‌ക്കും. ശേഷം 12.30ന്‌ കൊരട്ടിയിലെ യഹോവ സാക്ഷികളുടെ ശ്മശാനത്തിൽ സംസ്കരിക്കും. സ്ഫോടനത്തിൽ പ്രവീണിന്റെ അമ്മ സാലി, സഹോദരി ലിബിന എന്നിവർ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ലിബിന സംഭവം നടന്ന് പിറ്റേന്നും അമ്മ കഴിഞ്ഞ ശനിയാഴ്ചയുമാണ് മരിച്ചത്. പ്രവീണിന്റെ സഹോദരൻ രാഹുലിനും സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. നിലവിൽ 11 പേരാണ്‌ ചികിത്സയിലുള്ളത്‌….

Read More

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയ്ക്ക് പരിക്ക്

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയ്ക്ക് പരിക്ക്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്. വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ഇസ്രായേല്‍ സമയം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലച്ചു. പിന്നീട് ഇവരെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ക്കും…

Read More

ബാറ്ററിയിലെ വെള്ളം അബദ്ധത്തില്‍ മദ്യത്തില്‍ ഒഴിച്ചുകഴിച്ചു; ഇടുക്കിയില്‍ വയോധികന്‍ മരിച്ചു

കുടിവെള്ളമെന്ന് കരുതി ബാറ്ററിയിലെ വെള്ളം അബദ്ധത്തില്‍ മദ്യത്തില്‍ ഒഴിച്ചുകഴിച്ച വയോധികന്‍ മരിച്ചു. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. തോപ്രാംകുടിയിലെ കെട്ടിടനിര്‍മാണ ജോലിസ്ഥലത്തുവെച്ചാണ് ഇയാള്‍ മദ്യപിച്ചത്. മദ്യപിച്ച സ്ഥലത്ത് കുപ്പിവെള്ളം മാറിപ്പോയാണ് അപകടമുണ്ടായത് എന്നാണ് സൂചന. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മോഹനന്‍ ശനിയാഴ്ചയാണ് മരണപ്പെടുന്നത്. വെള്ളക്കുപ്പികള്‍ അബദ്ധത്തില്‍ മാറിപ്പോയതെന്നാണ് പോലീസ് കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

Read More

മലപ്പുറത്ത് ആൾക്കൂട്ട ആക്രമണം: ബിഹാർ സ്വദേശി കൊല്ലപ്പെട്ടു; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കീഴ്ശേരിയിൽ അതിഥി തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. പ്രതികളായ ഒൻപതുപേർ പൊലീസ് കസ്റ്റഡിയിലാണ്. രാജേഷ് മോഷണത്തിനെത്തിയപ്പോൾ മർദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നൽകി. കൈ പിന്നിൽകെട്ടി രണ്ട് മണിക്കൂറോളം മർദിച്ചെന്ന് പ്രതികൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാൻ വീടിന്റെ മുകൾനിലയിൽ കയറിയപ്പോൾ വീണ് മരിച്ചെന്നാണ് ഇവർ ആദ്യം നൽകിയ വിവരം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ദേഹമാസകലം…

Read More

കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു

കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണ് മരണകാരണമെന്ന് സുഹൃത്തുക്കൾ നൽകിയ മൊഴി. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.  

Read More