സെബി ചെയർപേഴ്സണ് എതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് ; രാജ്യ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

സെബി ചെയർപേഴ്സണെതിരായ ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് രാജിവെക്കണമെന്നും ആരോപണമുണ്ട്. ‌സെബി മേധാവിക്കു അദാനി ബന്ധമുള്ള വിദേശ രഹസ്യ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. ഡൽഹി പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിലായിരുന്നു പ്രതിഷേധം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ്…

Read More

ഹിൻഡൻബർഗ് റിപ്പോർട്ട് ; കുറ്റാരോപിതയായ സെബി ചെയർപേഴ്സൺ രാജി വയ്ക്കണം , രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

ഹിൻഡൻബർഗ് റിപ്പോർട്ടിൽ കുറ്റാരോപിതയായ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച് രാജിവെക്കണമെന്ന് കോൺഗ്രസ്. ഈ ആവശ്യം ഉന്നയിച്ചും ഹിൻഡൻബ‍ർഗ് റിപ്പോർട്ടിന് മേൽ അന്വേഷണം ആവശ്യപ്പെട്ടും രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ മാസം 22 ന് നടക്കുന്ന പ്രക്ഷോഭത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഇഡി ഓഫീസുകൾ ഘെരാവോ ചെയ്യും. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു….

Read More