ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മുക്തമാക്കണം; രാജ്യവ്യാപക പ്രചാരണം തുടങ്ങുമെന്ന് വിഎച്ച്പി

ഹിന്ദു ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിൽ നിന്നും മുക്തമാക്കാൻ വിഎച്ച്പി രാജ്യവ്യാപക പ്രചാരണം തുടങ്ങുമെന്ന് ജനറൽ സെക്രട്ടറി മിലിന്ദ് പരാന്ദേ. ജനുവരി അഞ്ചിന് വിജയവാഡയിൽ നിന്ന് പ്രചാരണ പരിപാടി തുടങ്ങും. ക്ഷേത്ര വരുമാനം സർക്കാർ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്നും വിശ്വാസികളായ ഹിന്ദുക്കളെ മാത്രം ക്ഷേത്രങ്ങളിൽ ജോലിക്ക് നിയമിക്കുകയെന്നും അടക്കം മുദ്രാവാക്യങ്ങളുമായാണ് പ്രചാരണം നടത്തുന്നത്. അതേസമയം പാലക്കാട് ക്രിസ്മസ് കാരോൾ ആഘോഷത്തിനെതിരെ നടന്ന അക്രമം സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇതര മതസ്ഥരെ സർവീസിൽ നിന്ന്…

Read More

ഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം; രാജ്യവ്യാപക പ്രതിഷേധം; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കൊൽക്കത്ത ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2 മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കൺട്രോൾ റൂമിലേക്ക് ഫാക്സ്, ഇമെയ്ൽ, ഫോൺ കോൾ മാർഗം അറിയിക്കാനും നിർദേശത്തിൽ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്.  ആർജി കർ മെഡിക്കൽ കോളേജ്‌ പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പരിസരത്ത് പ്രതിഷേധങ്ങൾക്കും നിയന്ത്രണം…

Read More

സമരം കടുപ്പിച്ച് ഐഎംഎ; ഒപി സേവനം മുടങ്ങി

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇന്നു വലിയ പ്രതിഷേധങ്ങൾക്കാണ് ആഹ്വാനം നൽകിയിരിക്കുന്നത്. രാവിലെ 6 മണി മുതൽ നാളെ രാവിലെ ആറുമണിവരെയാണ് ഐഎംഎയുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രികളിലെ പ്രധാനപ്പെട്ട വിഭാഗങ്ങൾ ഈയാഴ്ച പ്രവർത്തിക്കില്ലെന്നാണു വിവരം. അടിയന്തര പരിചരണം, അത്യാവശ്യ ചികിത്സകൾ തുടങ്ങി അവശ്യസേവനങ്ങൾ ലഭ്യമാകും. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഒ.പി.സേവനം മുടങ്ങി. സമരത്തിന് നഴ്‌സുമാരുടെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾ ഒഴികെയുള്ള മറ്റ് ആശുപത്രി സേവനങ്ങൾ…

Read More

മാർച്ച് 10ന് രാജ്യവ്യാപക തീവണ്ടി തടയൽ; ആഹ്വാനം ചെയ്ത് കർഷകനേതാക്കൾ

സമരം തുടരുന്ന കർഷകർ മാർച്ച് പത്തിന് രാജ്യവ്യാപകമായി ‘റെയിൽ രോക്കോ’ (തീവണ്ടി തടയൽ) സമരം നടത്തും. കർഷകനേതാക്കളായ സർവാൻ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലേവാലുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. മാർച്ച് ആറിന് കർഷകർ സമാധാനപരമായി ഡൽഹിയിലേക്ക് നീങ്ങാനാരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത പക്ഷം സമരമുറകൾ കടുപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ട്രാക്ടർ ട്രോളികളിൽ എത്തിച്ചേരാനാകാത്ത ദൂരസംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ തീവണ്ടി മാർഗമോ മറ്റു ഗതാഗതസംവിധാനങ്ങളോ ഉപയോഗപ്പെടുത്തി ഡൽഹിയിലെത്തിച്ചേരുമെന്നും നേതാക്കൾ പറഞ്ഞു. ട്രാക്ടറുകളിൽ…

Read More

ചുട്ടുപൊള്ളി സംസ്ഥാനങ്ങൾ; ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

മിക്ക സംസ്ഥാനങ്ങളിലും അത്യുഷ്ണം തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. വിവിധ കാലാവസ്ഥാ ഏജൻസികൾ ഉഷ്ണതരംഗത്തിനു സാധ്യത പ്രവചിച്ചതിനാൽ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്നു യോഗത്തിൽ ചർച്ചയാകും. തീവ്ര ഉഷ്ണതരംഗം അതിതീവ്രമായി മാറുമെന്നാണു കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ഉത്തർപ്രദേശ്, ബിഹാർ, തമിഴ്നാട്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കടുത്ത ചൂടിനു സാധ്യത. ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സൂര്യാതപത്തെ തുടർന്നു…

Read More