നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്; ഇന്ന് ദേശിയ വിദ്യാഭ്യാസ ബന്ദ്

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച്‌ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് ഇടതു വിദ്യാർഥിസംഘടനകള്‍. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്. എന്നിവയാണ് പഠിപ്പുമുടക്കു സമരത്തിന് ആഹ്വാനം ചെയ്തത്. വിഷയത്തില്‍ കേന്ദ്രത്തിനെതിരേയും ദേശീയ പരീക്ഷാ ഏജൻസിക്കെതിരേയും കഴിഞ്ഞ ഒരുമാസമായി പ്രതിപക്ഷ വിദ്യാർഥിസംഘടനകള്‍ സമരത്തിലാണ്.

Read More

എൻഡിഎയുടെ വൻ വിജയത്തെ ‘ബ്ലാക്കൗട്ട്’ ചെയ്യാൻ ശ്രമം; രാജ്യസഭയിൽ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ പ്രതിഷേധം

 രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്‌ക്ക് രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎയുടെ വൻ വിജയത്തെ ‘ബ്ലാക്കൗട്ട്’ ചെയ്യാൻ ശ്രമം നടക്കുകയാണ്. ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്‌ട്രീയത്തെയാണെന്നും അദ്ദേഹം പറ‌ഞ്ഞു. ‘മൂന്നിലൊന്ന് പ്രധാനമന്ത്രി’ എന്ന പരിഹാസം മോദി തള്ളി. മൂന്നിലൊന്ന് കാലമേ പൂർത്തിയായിട്ടുള്ളു. ഭരണഘടന തനിക്ക് സർവോപരിയാണെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിനെതിരെ അടുത്ത അഞ്ച് വർഷത്തിൽ നിർണായക തീരുമാനമെടുക്കുമെന്നും മോദി പറഞ്ഞു. ആദ്യ 10 മിനിട്ട് സമാധാനപരമായിരുന്നു എങ്കിലും പിന്നീട് പ്രസംഗത്തിനിടെ പ്രതിപക്ഷം മോദിക്കെതിരെ മുദ്രാവാക്യം മുഴക്കി. മല്ലികാർജുൻ…

Read More

കേരളത്തിലെ ദേശീയ പാത വികസനം ദുഷ്കരം:  നിതിൻ ഗഡ്കരി

കേരളം ദേശീയ പാത വികസനത്തിൽ കേന്ദ്രവുമായി നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ ദേശീയ പാത വികസനം ദുഷ്കരമാണ്. വികസനവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഗഡ്കരി പറഞ്ഞു. അതേസമയം, കേരളത്തിൽ ബിജെപി അത്ര കരുത്തരല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അക്കൗണ്ട് തുറക്കാനാണ് ബിജെപിയുടെ ശ്രമം. രണ്ടോ മൂന്നോ സീറ്റിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ. നാ​ഗ്പൂരിൽ അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ  താൻ വിജയിക്കുമെന്നും നിതിൻ ​ഗഡ്കരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി…

Read More

കങ്കണയ്‌ക്കെതിരായ പോസ്റ്റ്: നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വനിതാ കമ്മീഷന്‍

നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ അപകീർത്തികരമായ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ. കോൺഗ്രസ് നേതാക്കളായ എച്ച്.എസ് ആഹിർ, സുപ്രിയ ശ്രീനേത് എന്നിവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ ആവശ്യം. ഇത്തരം പെരുമാറ്റങ്ങൾ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തതാണെന്ന് വനിതാ കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. സ്ത്രീകളോടുള്ള ബഹുമാനവും ആദരവും ഉയർത്തിപ്പിടിക്കാമെന്നും കമ്മിഷൻ എക്സിൽ കുറിച്ചു. ബി.ജെ.പിയുടെ അഞ്ചാം സ്ഥാനാർഥി പട്ടികയിൽ കങ്കണയും ഇടംപിടിച്ചിരുന്നു. ഇതിന്…

Read More

കങ്കണയ്‌ക്കെതിരായ പോസ്റ്റ്: നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വനിതാ കമ്മീഷന്‍

നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ അപകീർത്തികരമായ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ. കോൺഗ്രസ് നേതാക്കളായ എച്ച്.എസ് ആഹിർ, സുപ്രിയ ശ്രീനേത് എന്നിവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ ആവശ്യം. ഇത്തരം പെരുമാറ്റങ്ങൾ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തതാണെന്ന് വനിതാ കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. സ്ത്രീകളോടുള്ള ബഹുമാനവും ആദരവും ഉയർത്തിപ്പിടിക്കാമെന്നും കമ്മിഷൻ എക്സിൽ കുറിച്ചു. ബി.ജെ.പിയുടെ അഞ്ചാം സ്ഥാനാർഥി പട്ടികയിൽ കങ്കണയും ഇടംപിടിച്ചിരുന്നു. ഇതിന്…

Read More

പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളിൽ അതൃപ്തി: ബിജെപി നേതൃത്വത്തെ നേരിട്ട് പരാതി അറിയിക്കാൻ ബിഡിജെഎസ്

പി.സി ജോർജിന്റെ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയിലുള്ള ബിഡിജെഎസ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്ത്വത്തെ പരാതിയറിയിക്കും. ഡൽഹിയിലുള്ള ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി ചർച്ച നടത്തും. പത്തനംതിട്ട സീറ്റ് നൽകാത്തതിനെ സംബന്ധിച്ചായിരുന്നു തുഷാർ വെള്ളാപ്പള്ളിക്കും, വെള്ളാപ്പള്ളി നടേശനും എതിരായ പിസി ജോർജിന്റെ പരാമർശങ്ങൾ. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അനാവശ്യ വിവാദമുണ്ടാക്കുന്നതാണ് പരാമര്‍ശങ്ങളെന്നാണ് ബിഡിജെഎസ് നിലപാട്. കേരളത്തിൽ നാല് സീറ്റുകൾ ബിഡിജെഎസിന് നൽകാനാണ് നിലവിൽ എൻഡിഎയിലെ ധാരണ. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്നാണ് വിവരം….

Read More

ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ല: എ.ഐ.ഡി.എം.കെ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് അണ്ണാ ഡി.എം.കെ ജനറല്‍സെക്രട്ടറി എടപ്പാടി പളനിസ്വാമി. തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായി കെ. സെല്‍വപെരുന്തഗൈയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ച പശ്ചാത്തലത്തിലാണ് പളനിസ്വാമിയുടെ പരാമര്‍ശം. സെല്‍വപെരുന്തഗൈ സ്ഥാനമേറ്റതോടെ കൂടുതല്‍ ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിനു ലഭിക്കുമെന്നും അതിനാല്‍ അണ്ണാ ഡി.എം.കെ. കോണ്‍ഗ്രസിനെ ഒപ്പംചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും കിംവദന്തികളുണ്ടായിരുന്നു. എന്നാല്‍ അനാവശ്യമായ സഖ്യം പാര്‍ട്ടിയെ സാരമായി ബാധിക്കുമെന്ന് പളനിസ്വാമി വ്യക്തമാക്കി. നേരത്തേ ബി.ജെ.പി.യുമായുള്ള സഖ്യം അണ്ണാ ഡി.എം.കെ.ക്ക് ഒരുപാട് ദോഷം ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പളനിസ്വാമി ഇനിയൊരിക്കലും ബന്ധം കൂട്ടിച്ചേര്‍ക്കാന്‍…

Read More

എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്‍.കെ അദ്വാനിജിക്ക് ഭാരതരത്‌ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തെന്നും മോദി എക്‌സില്‍ കുറിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതം സുതാര്യമായിരുന്നു. രാഷ്ട്രീയ ധാര്‍മികതയില്‍ മാതൃകാപരമായ നിലപാടായിരുന്നു അദ്ദേഹത്തിന്‍റേത്. ദേശീയ ഐക്യത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനുംവേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിന് ഭാരതരത്ന നല്‍കിയത് തന്നെ…

Read More

‘മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ അവർക്ക് കഴിയില്ല’; ചിത്രയെ പിന്തുണച്ച് ഖുഷ്ബു

അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച് വീഡിയോ സന്ദേശമായെത്തിയ ​ഗായിക കെഎസ് ചിത്രയ്ക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ പിന്തുണയുമായി ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു രം​ഗത്ത്. ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാകരമാണെന്ന് ഖുശ്ബു പറഞ്ഞു. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയാണ്. മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ അവർക്ക് കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു.  അതേസമയം, ചിത്രയെ പിന്തുണക്കുന്ന നിലപാടാണ് മന്ത്രി സജി ചെറിയാനുൾപ്പെടെ നടത്തിയത്. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം…

Read More

സുജാതയുടെ ദേശീയ അവാര്‍ഡ് ബാഹ്യഇടപെടലിലൂടെ അട്ടിമറിച്ചു: സിബി മലയില്‍

പരദേശി’ സിനിമയിലെ ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനത്തിന് ഗായിക സുജാതയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാൻ ജൂറി തീരുമാനിച്ചെങ്കിലും ബാഹ്യഇടപെടലിലൂടെ വിധിനിര്‍ണയം അട്ടിമറിച്ചെന്ന് സംവിധായകൻ സിബി മലയില്‍. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകള്‍ മുൻനിര്‍ത്തി സുഹൃത്തുകള്‍ സംഘടിപ്പിച്ച ‘പി.ടി. കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. “ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികള്‍. പരദേശിക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാര്‍ഡ് കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും…

Read More