പ്രതിഷേധം ഫലം കണ്ടു ; ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണ സമിതിയെ സസ്പെൻഡ് ചെയ്തു

ഗുസ്തി താരങ്ങളുടെ എതിർപ്പിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത ദേശീയ ​ഗുസ്തി ഫെഡറേഷൻ ഭരണ സമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ഫെഡറേഷൻ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുസ്തി താരങ്ങൾക്ക് മതിയായ സമയം ലഭിച്ചില്ലെന്നും തിടുക്കത്തിൽ ദേശീയ മത്സരങ്ങൾ പ്രഖ്യാപിച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഭരണസമിതി യോഗം ചേർന്ന് 15 ദിവസം മുൻപ് നോട്ടീസ് നൽകണം. ഇത് പാലിച്ചില്ലെന്നും ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറൽ തീരുമാനമെടുക്കുന്നത് അറിഞ്ഞില്ലെന്നും സർക്കാർ വ്യക്തമാക്കി. ഗുസ്തി…

Read More

സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന നിലപാടിൽ ഉറച്ച് ഗുസ്തി താരങ്ങള്‍

ദേശീയ റെസ്ലിങ്ങ് ഫെഡറേഷന്‍ പ്രസിഡന്റിനെതിരായ ലൈംഗികാരോപണത്തില്‍ ശക്തമായ നടപടിയുണ്ടാകാതെ സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന നിലപാടിൽ ഉറച്ച് വനിതാ താരങ്ങള്‍. സർക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തികരമായ ഒരു പ്രതിരകരണവും ലഭിച്ചിട്ടില്ലെന്നാണ് സമരംചെയ്യുന്ന ഗുസ്തി താരങ്ങള്‍ പ്രതികരിച്ചത്. അതേസമയം ആരോപണം നേരിടുന്ന ദേശീയ റെസ്ലിങ്ങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇല്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നുമാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് പയുന്നത്. ഗുസ്തി ഫെഡറേഷന്റെ അടിയന്തര യോഗം ഞായറാഴ്ച അയോധ്യയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര കായിക…

Read More