
സൗദി അറേബ്യയിൽ വേനൽ ചൂട് കടുക്കുന്നു ; ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം
സൗദിയിൽ വേനൽ കൂടുതൽ കടുക്കുന്നു. ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ദേശീയ കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച കിഴക്കൻ മേഖലയിലെ ഹഫർ അൽ ബാത്വിന്‍ സമീപം ഖൈസുമയിൽ താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർന്നു. അൽ ഖർജിലും റഫയിലും താപനില 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഉഷ്ണതരംഗം തുടരാനാണ് സാധ്യതയെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ദമ്മാം, അൽ അഹ്സ, ഹഫ്ർ അൽ ബാത്വിൻ എന്നിവിടങ്ങളിൽ വ്യാഴാഴ്ച താപനില 48 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഗൾഫ്…