
സൗദി അറേബ്യയിൽ ദേശീയ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനം
സൗദി അറേബ്യയിലെ ദേശീയ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനം. ഈ വർഷം ആദ്യപാദം മുതൽ തൊഴിലില്ലായ്മ നിരക്ക് താരതമ്യേന സ്ഥിരതയുള്ളതായെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. 2023 അവസാന പാദത്തിലെ 3.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വദേശി പൗരന്മാരുടെയും വിദേശികളുടെയും മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് താരതമ്യേന സ്ഥിരതയുള്ളതാണ്. അത് 3.5 ശതമാനമായി തുടരുന്നു. സൗദികളുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷം അവസാന പാദത്തിലെ 7.8 ശതമാനത്തിൽനിന്ന് ഈ വർഷം തുടക്കത്തിൽ 7.6 ശതമാനമായി കുറഞ്ഞു. എന്നാൽ സ്വദേശി…